കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്റ്റിസ് മുരളീധറിന് ഗംഭീര യാത്രയയപ്പ്: ദില്ലി ഹൈക്കോടതി മുന്‍ ജഡ്ജിയെന്നറിയപ്പെടുന്നതില്‍ അഭിമാനം

Google Oneindia Malayalam News

ദില്ലി: ദില്ലി ഹൈക്കോടതിയില്‍ നിന്ന് സ്ഥലംമാറ്റിയ ജസ്റ്റിസ് മുരളീധറിന് ഗംഭീര യാത്രയയപ്പ്. രാജ്യത്തെ ഏറ്റവും മികച്ച ഹൈക്കോടതികളില്‍ ഒന്നിലെ മുന്‍ ജഡ്ജി എന്ന് അറിയപ്പെടുന്നതില്‍ എനിക്ക് എപ്പോഴും അഭിമാനിക്കുമെന്നാണ് ജസ്റ്റിസ് മുരളീധറിന്റെ പ്രതികരണം. ദില്ലിയിലെ അക്രമ സംഭവവങ്ങള്‍ സംബന്ധിച്ച കേസ് അര്‍ദ്ധരാത്രി പരിഗണിച്ച ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം വന്‍ ചര്‍ച്ചയായിരുന്നു. ദില്ലിയിലെ അക്രമ സംഭവങ്ങളില്‍ പോലീസിനെ വിമര്‍ശിച്ചത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

 ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്റെ കൊലപാതകം: താഹിര്‍ ഹുസൈന്‍ അറസ്റ്റില്‍, നടപടി ഹര്‍ജി കോടതി തള്ളിയതോടെ!! ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്റെ കൊലപാതകം: താഹിര്‍ ഹുസൈന്‍ അറസ്റ്റില്‍, നടപടി ഹര്‍ജി കോടതി തള്ളിയതോടെ!!

ദില്ലി അക്രമ സംഭവങ്ങളില്‍ ബിജെപി നേതാക്കളുടെ വിവാദ പ്രസംഗങ്ങളില്‍ കേസെടുക്കാത്തതില്‍ ദില്ലി പോലീസിനെ വിമര്‍ശിച്ച് മണിക്കൂറൂകള്‍ക്കകമാണ് ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റ ഉത്തരവ് പുറത്തുവരുന്നത്. ഫെബ്രുവരി 26നാണ് ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്- ഹരിയാണ ഹൈക്ക‍ോടതിയിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തുവരുന്നത്.

justice-muralidhar-1

ദില്ലി അക്രമങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. അര്‍ദ്ധരാത്രിയില്‍ കോടതി തുറക്കാന്‍ കഴിയാത്തതിനാല്‍ ജസ്റ്റിസ് മുരളീധറിന്റെ വീട്ടില്‍ വെച്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതോടെ പരിക്കറ്റവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് കോടതി ദില്ലി പോലീസിനോട് നിര്‍ദേശിച്ചിരുന്നു. ദില്ലിയിലെ സ്ഥിതിഗതികളെക്കുറിച്ച് ഫെബ്രുവരി 26 ന് ഉച്ചയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ദില്ലി പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

ബിജെപി നേതാക്കളുടെ വിവാദ പ്രസംഗങ്ങളുടെ വീഡിയോ പ്രദര്‍ശിപ്പിച്ച ജസ്റ്റിസ് മുരളീധര്‍ പോലീസ് എന്തുകൊണ്ട് ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും ജഡ്ജി ആരാഞ്ഞു. എന്നാല്‍ ജഡ്ജിയുടെ സ്ഥലംമാറ്റം ഫെബ്രുവരി 12ലെ സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനപ്രകാരമാണെന്നും ചട്ടപ്രകാരം അദ്ദേഹത്തിന്റെ അനുമതി വാങ്ങിയിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ച സമയമാണ് ചര്‍ച്ചക്ക് വഴിവെച്ചത്. ഇത്തരത്തിലാണ് ശരിയായ ഹീറോകളെ സല്‍ക്കരിക്കുക എന്ന തലക്കെട്ടോടെയാണ് യാത്ര അയപ്പിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

English summary
Grand farewell to Justice Muralidhar to Punjab- Haryana high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X