Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുഞ്ഞിനെ മുത്തശ്ശി വെള്ളത്തില്‍ മുക്കിക്കൊന്നു;കാരണം അറിയണ്ടേ?

പൂനെ: സുഖമില്ലാത്ത പെണ്‍കുഞ്ഞിനെ മുത്തശ്ശി വെള്ളത്തില്‍ മുക്കിക്കൊന്നു. നിരന്തരം അസുഖങ്ങള്‍ വന്നതിനെ തുടര്‍ന്ന് പണച്ചെലവ് വര്‍ദ്ധിച്ചതോടെയാണ് മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് മുത്തശ്ശി വീട്ടിനുള്ളില്‍ വെള്ളം ശേഖരിച്ച ബാരലില്‍ മുക്കിക്കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ഉന്‍ട്രിയിലാണ് സംഭവം.

സുശീല തരു എന്ന സ്ത്രീയാണ് കുഞ്ഞിനെക്കൊലപ്പെടുത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കുഞ്ഞിന്റെ അമ്മ കുളിമുറിയിലും അച്ഛന്‍ വീടിനുള്ളിലെ മറ്റൊരു കുളിമുറിയിലുമുള്ളപ്പോഴായിരുന്നു മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ മുത്തശ്ശിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു.

baby

തൊട്ടിലില്‍ കുഞ്ഞിനെ ഉറക്കിക്കിടത്തി കുളിക്കാന്‍ പോയ അമ്മ തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ തൊട്ടിലില്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീടിന്റെ മുറികളിലൊന്നില്‍ സൂക്ഷിച്ച ബാരലില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ കുഞ്ഞിന്റെ മാതാപിതാക്കള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നുവെന്നും അവര്‍ കുഞ്ഞിനെ എടുത്തുകൊണ്ടുപോയിട്ടുണ്ടാകുമെന്നും പറഞ്ഞ് സുശീല മരുമകളുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമവും നടത്തിയതായി പോലീസ് പറയുന്നു. സുശീലയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെയാണ് ദമ്പതികള്‍ പോലീസിനെ സമീപിച്ചത്.

കുഞ്ഞിന്റെ പ്രായം കണക്കിലെടുത്താല്‍ സ്വന്തം അപകടത്തില്‍പ്പെടാനുള്ള സാധ്യതയില്ലെന്നും ആരെങ്കിലും കുഞ്ഞിനെ ബാരലില്‍ ഇട്ടതാണെന്ന് ഉറപ്പാണെന്നും പോലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണത്തിനിടെയാണ് സുശീല കുറ്റം സമ്മതിച്ചത്. പെണ്‍കുഞ്ഞിന് ജനിച്ചതിന് ശേഷം എപ്പോഴും അസുഖമാണെന്നും അതുകാരണം ഒരുപാട് പണം ചെലവായെന്നും ഇത് കുടുംബത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നും കുറ്റസമ്മതത്തിനിടെ സുശീല പോലീസിനോട് പറഞ്ഞു.

മൂത്തമരുകള്‍ ഗര്‍ഭം ധരിച്ചപ്പോള്‍ പെണ്‍കുഞ്ഞാണെന്നറിഞ്ഞതോടെ ഇവര്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചിരുന്നുവെന്നും ഒടുവില്‍ ഗര്‍ഭഛിദ്രത്തിന് കാരണമായിരുന്നുവെന്നും ഇവര്‍ക്കെതിര നേരത്തെ തന്നെ ആരോപണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+