കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹ്യൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജകീയ വരവേൽപ്പ്; ഹൗഡി മോദിയിൽ ആവേശത്തിരയിളക്കം

Google Oneindia Malayalam News

Recommended Video

cmsvideo
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജകീയ വരവേൽപ്പ്

ഹ്യൂസ്റ്റൺ: അമേരിക്കയിലെ ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണ പരിപാടിയായ ഹൗഡി മോദിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആവേശ്വോജ്വല സ്വീകരണം. ചടങ്ങ് നടക്കുന്ന എൻആർജി സ്റ്റേഡിയത്തിന്റെ വേദിയിലേക്ക് ആർപ്പുവിളികളോടെയാണ് പ്രധാനമന്ത്രിയെ ഇന്ത്യൻ സമൂഹം വരവേറ്റത്. സ്റ്റേഡിയത്തിൽ ഭാരത് മാതായ കീ ജയ് വിളികളും മുഴങ്ങിക്കേട്ടിരുന്നു.

ഹൗഡി മോദിയുടെ അര്‍ത്ഥമെന്ത്.... സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞ് ആരാധകര്‍, ഒടുവില്‍ കണ്ടെത്തിഹൗഡി മോദിയുടെ അര്‍ത്ഥമെന്ത്.... സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞ് ആരാധകര്‍, ഒടുവില്‍ കണ്ടെത്തി

നരേന്ദ്രമോദി എത്തുന്നതിന് മുമ്പ് തന്നെ എൻആർജി സ്റ്റേഡിയം നിറഞ്ഞിരുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അരലക്ഷത്തോളം ഇന്ത്യക്കാരാണ് ഹൗഡി മോദിയിൽ പങ്കെടുക്കാൻ എത്തിയത്. അതിഥികൾ വേദിയിലേക്ക് എത്തുന്നതിന് മുമ്പായി രാജ്യത്തിന്റെ വൈവിധ്യവും സംസ്കാരത്തനിമയും വിളിച്ചോതുന്ന സാംസ്കാരിക പരിപാടികളാണ് എൻആർജി സ്റ്റേഡിയത്തിൽ അരങ്ങേറിയത്. 400ഓളം കലാകാരന്മാരാണ് അണിനിരന്നത്.

modi

പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നതിന് മുമ്പായി ഹ്യൂസ്റ്റണിൽ സുഹൃത്തിനൊപ്പം വേദി പങ്കിടാനായി പോകുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. മഹത്തായ ദിനമായിരിക്കും ഇതെന്നും ട്രംപിനെ കാണാൻ കാത്തിരിക്കുന്നുവെന്നുമായിരുന്നു മോദിയുടെ മറുപടി. ഹ്യൂസ്റ്റൺ മേയർ സിൽവെസ്റ്റർ ടേർണറാണ് പ്രധാനന്ത്രിക്ക് സ്വാഗതം ആശംസിച്ചത്. ഇന്ത്യ-ഹ്യൂസ്റ്റൺ ബന്ധത്തിന്റെ അടയാളമായി നഗരത്തിന്റെ താക്കോൽ പ്രതീകാത്മകമായി മേയർ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഹ്യൂസ്റ്റൺ നഗരം സന്ദർശിക്കാനുള്ള നരേന്ദ്രമോദിയുടെ തീരുമാനത്തിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചടങ്ങിൽ പങ്കെടുക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. പരിപാടിയിൽ പങ്കെടുക്കുന്നതിൽ ഡൊണാൾഡ് ട്രംപിനും കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. 32 ലക്ഷം വരുന്ന ഇന്ത്യൻ അമേരിക്കൻ സമൂഹം യുഎസിലെ ഏറ്റവും സമ്പന്നരായ കുടിയേറ്റ വിഭാഗങ്ങളിൽ ഒന്നാണ്. പരമ്പരാഗതമായി ഡെമോക്രാറ്റുകളോട് ചായ്വുള്ള ഇന്ത്യൻ സമൂഹത്തിന്റെ വിശ്വാസ്യത നേടിയെടുക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിന് എന്നാണ് വിലയിരുത്തലുകൾ.

English summary
Grand welcome to prime minister Narendra Modi to Howdy Modi event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X