കൊച്ചുമകളെ പീഡിപ്പിക്കാൻ ശ്രമിച്ച മുത്തച്ഛൻ അറസ്റ്റിൽ; ഒത്താശ ചെയ്തത് മകനും മരുമകളും...!!!
അച്ഛനും അമ്മയും മരിച്ചു പോയ പെൺകുട്ടി മുത്തച്ഛന്റെ വീട്ടിൽ താമസിക്കാൻ തുടങ്ങിയത് മുതലാണ് ഉപദ്രവവും തുടങ്ങിയത്
പൂനൈ: പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകളെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച മുത്തച്ഛന്‍ അറസ്റ്റില്‍. 14 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 79 വയസ്സുള്ള മുത്തച്ഛനും അമ്മാവനും, അമ്മായിക്കും എതിരെ പോക്‌സോ നിയമപ്രകാരമാണ് കേസ് എടുത്തത്.

ഏതാനും വര്‍ഷങ്ങള്‍ മുമ്പ് അച്ഛനമ്മമാരെ നഷ്ടപ്പെട്ട പെണ്‍കുട്ടി , ട്യൂഷന്‍ ടീച്ചറോടാണ് വീട്ടില്‍ അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് പരാതി പറഞ്ഞത്. ടീച്ചറാണ് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി പെണ്‍കുട്ടിയില്‍ നിന്ന് വിശദമായി മൊഴി എടുത്ത ശേഷമാണ് മുത്തച്ഛനും ബന്ധുക്കള്‍ക്കും എതിരെ കേസ് എടുത്തത്.

അച്ഛനും അമ്മയ്ക്കും ഒപ്പം പൂനൈയിലെ തറവാട്ടില്‍ എത്തുമ്പോള്‍ എല്ലാം മുത്തച്ഛന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കാറുണ്ടായിരുന്നെന്ന് പെണ്‍കുട്ടി പരാതിപ്പെടുന്നു. അച്ഛനും അമ്മയും മരിച്ച് തറവാട്ടില്‍ താമസം തുടങ്ങിയതോടെ ഉപദ്രവം അധികമായി. ഗതികെട്ടാണ് അധ്യാപികയോട് പരാതിപ്പെട്ടതെന്നും പെണ്‍കുട്ടി പറയുന്നു.
പെണ്‍കുട്ടിയെ കൊണ്ട് അമ്മായിയും അമ്മാവനും വീട്ടുജോലികള്‍ ചെയ്യിപ്പിക്കാറുണ്ടെന്നും പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം അറസ്റ്റിലായ മുത്തച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ ആണ്.












Click it and Unblock the Notifications