65 കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന കേസില്‍ പേരക്കുട്ടി അറസ്റ്റില്‍
ദില്ലി: 65 കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന കേസില്‍ പേരക്കുട്ടി അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രി മോഹന്‍ നഗറിലെ വീട്ടില്‍ വെച്ചാണ് സംഭവം.
മുന്നി എന്ന വയോധികയാണ് ചൊവ്വാഴ്ച രാത്രി ദാരുണമായി കൊല്ലപ്പെട്ടത്. പണം ആവശ്യപ്പെട്ട് ചെറുമകന്‍ മുത്തശ്ശിയുടെ വീട്ടില്‍ എത്തിയിരുന്നു. പണം നല്‍കാന്‍ വിസമതിച്ച മുത്തശ്ശിയെ നിവിന്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

ബുധനാഴ്ച രാവിലെ മുന്നിയെ കാണാതായ അയ്യല്‍വാസിയാണ് വീട്ടില്‍ അന്വേഷിച്ചത് എത്തിയത്. വാതില്‍ പൊള്ളിച്ച് അകത്ത് കടന്നപ്പോഴാണ് വൃദ്ധ മരിച്ചു കിടക്കുന്നത് കണ്ടത്.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടി. പണം നല്‍കാത്തതിനാലാണ് മുത്തശ്ശിയെ കൊന്നതെന്ന് വിനയ് പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications