കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ ഒരു ലക്ഷത്തോളം ശ്രീലങ്കൻ അഭയാർത്ഥികൾ; ഇന്ത്യൻ പൗരത്വം നൽകമെന്ന് ശ്രീ ശ്രീ രവിശങ്കർ

Google Oneindia Malayalam News

ദില്ലി: ലോക്സഭയിൽ ദേശീയ പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിന് പിന്നാലെ പ്രതികരണവുമായി ശ്രീ ശ്രീ രവിശങ്കർ രംഗത്ത്. ഇന്ത്യയില്‍ അഭയാർത്ഥികളായ ശ്രീലങ്കൻ തമിഴർക്ക് പൗരത്വം നൽകണമെന്ന ആവശ്യവുമായാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.

35 വർഷത്തിലധികമായി ഒരു ലക്ഷത്തോളം ശ്രീലങ്കൻ തമിഴർ രാജ്യത്ത് കഴിയുന്നു. ഇവർക്ക് പൗരത്വം നൽകുന്നത് സർക്കാർ പരിഗണിക്കമെന്നതാണ് ശ്രീ ശ്രീ രവിശങ്കറിന്റെ ആവശ്യം. 80 ന് എതിരെ 311 വോട്ടുകൾക്കാണ് ലോക്‌സഭ ബിൽ പാസാക്കിയത്. ബിൽ മുസ്ലീം വിരുദ്ധ അജണ്ടയുടെ ഭാഗമല്ലെന്നും മതത്തിന്റെ പേരിൽ ഇന്ത്യയെ വിഭജിച്ച പാർട്ടി കോൺഗ്രസ് ആണെന്നും ബില്ലിന്മേൽ നടന്ന ചർച്ച ഉപസംഹരിച്ച് അമിത് ഷാ വ്യക്തമാക്കി.

Sri Sri ravishankar

അടുത്ത ഘട്ടമായി രാജ്യമാകെ പൗരത്വ രജിസ്ട്രാർ ബാധകമാക്കുന്ന നിയമ നിർമാണം നടത്തുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നു. എഴുമണിയ്ക്കൂർ നീണ്ട ചർച്ചയ്ക്കും ചർച്ച ഉപസംഹരിച്ചുള്ള ആഭ്യന്തരമന്ത്രിയുടെ മറുപടിക്കും തുടർച്ചയായാണ് ബില്ലിന്മേൽ വോട്ടെടുപ്പ് നടന്നത്. ബില്ലിനെ 80 അംഗങ്ങൾ എതിർത്തപ്പോൾ 311 അംഗങ്ങൾ അനുകൂലിക്കുകായിരുന്നു.

അതേസമയം ബില്ലിനെതിരെ വൻ പ്രതിഷേധനാണ് ഉയർന്നുവരുന്നത്. ബില്ലിനെതിരെ അമേരിക്കയും രംഗത്ത് വന്നിട്ടുണ്ട്. തെറ്റായ ദിശയിലേക്കുള്ള അപകടകരമായ പോക്ക് എന്നാണ് രാജ്യാന്തര മതസ്വാതന്ത്ര്യതതിനായുള്ള അമേരിക്കൻ കമ്മീഷൻ ബില്ലിനെ വിശേഷിപ്പിച്ചത്. ബില്ല് പാസാക്കുന്ന പക്ഷം ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവർക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തണമെന്നും കമ്മീഷൻ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

English summary
Grant citizenship to 1 lakh Tamil Lankans: Sri Sri Ravi Shankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X