Get Updates
Get notified of breaking news, exclusive insights, and must-see stories!

20 ലക്ഷം വരെയുള്ള ഗ്രാറ്റുവിറ്റിക്ക് നികുതി ഇളവ്..

നിലവില്‍ 10 ലക്ഷം രൂപ വരെയുള്ള ഗ്രാറ്റിയുവിറ്റിക്കാണ് നികുതി ഇളവ്.

ദില്ലി: ഇരുപത് ലക്ഷം വരെയുള്ള ഗ്രാറ്റുവിറ്റിയെ നികുതി നല്‍കുന്നതില്‍ ഒഴിവാക്കുന്നതു സംബന്ധിച്ച ബില്‍ ഉടന്‍ പാര്‍ലമെന്റിന്റെ പരിഗണനയിലെത്തും. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലാണ് ബില്‍ ചര്‍ച്ചക്കു വെയ്ക്കുക. പാര്‍ലമെന്റ് ബില്‍ പാസ്സാക്കിയാല്‍ 20 ലക്ഷത്തിനു മുകളിലുള്ള ഗ്രാറ്റുവിറ്റിക്ക് നികുതി നല്‍കിയാല്‍ മതിയെന്നു തൊഴില്‍ മന്ത്രി ബന്ദാരു ദത്തത്രേയ പറഞ്ഞു. പിടിഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബില്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ക്യാബിനറ്റിന്റെ അംഗീകാരം ലഭിക്കണമെന്നും ബന്ദാരു ദത്തത്രേയ അറിയിച്ചു. അടുത്ത വര്‍ഷകാല സമ്മേളനത്തില്‍ ഇത് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 10 ലക്ഷം രൂപ വരെയുള്ള ഗ്രാറ്റിയുവിറ്റിക്കാണ് നികുതി ഇളവ്. ഈ നിയമത്തില്‍ ഭേഗഗതി കൊണ്ടു വരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ പുതിയ തീരുമാനമെടുക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 cash-

അഞ്ചു വര്‍ഷത്തെ സര്‍വീസ് ഉള്ള ജീവനക്കാരാണ് ഗ്രാറ്റിയുവിറ്റിക്ക് അര്‍ഹര്‍. ഗ്രാറ്റുവിറ്റി ലഭിക്കണമെങ്കില്‍ ഒരു തൊഴില്‍ സ്ഥാപനത്തില്‍ ചുരുങ്ങിയത് 10 ജീവനക്കാരെങ്കിലും വേണം. ഈ വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് ഏറെ നാളായി ട്രെയ്ഡ് യൂണിയനുകള്‍ തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+