സർക്കാർ വകുപ്പുകളിലും തസ്തികകളിലും വിമുക്തഭടന്മാരെ നിയമിക്കുന്നതിൽ വലിയ കുറവ്; കണക്കുകൾ
കൊച്ചി; സർക്കാർ ജോലികളിൽ നിയമിതരാകുന്ന വിമുക്തഭടൻമാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടെന്ന് കണക്കുകൾ. പ്രതിരോധ മന്ത്രാലയത്തിന്റെ വിമുക്ത ഭടന്മാരുടെ ക്ഷേമ വകുപ്പിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ റീസെറ്റിൽമെന്റിൽ (DGR) അടിസ്ഥാനമാക്കി 2021 ജൂൺ 30 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസ് ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

കേന്ദ്ര സർക്കാർ വകുപ്പുകളിൽ 10 ശതമാനം ഗ്രൂപ്പ് സി പോസ്റ്റുകളും 20 ശതമാനം ഗ്രൂപ്പ് ഡി പോസ്റ്റുകളും വിമുക്തഭടന്മാർക്കായി സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ 34 4 വകുപ്പുകളിൽ ഗ്രൂപ്പ് സിയിൽ വെറും ആകെ അംഗബലത്തിന്റെ 1.29 ശതമാനം പേർക്ക് മാത്രമാണ് നിയമനം ലഭിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഡിയിൽ 2.66 ശതമാനവും. 34 കേന്ദ്ര സർക്കാർ വകുപ്പുകളിലെ 10,84,705 ഗ്രൂപ്പ് സി ജീവനക്കാരിൽ 13,976 പേർ മാത്രമാണ് വിമുക്തഭടൻമാർ എന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ആകെയുള്ള 3,25,265 ഗ്രൂപ്പ് ഡി ജീവനക്കാരിൽ 8,642 പേർ മാത്രമാണ് വിമുക്തഭടന്മാർ എന്നും റിപ്പോർട്ടിൽ പറയുന്നു.
സിഎപിഎഫ്/സിപിഎംഎഫ് വിഭാഗങ്ങളിലെ അസിസ്റ്റന്റ് കമാൻഡന്റ് തലം വരെയുള്ള നേരിട്ടുള്ള റിക്രൂട്ട്‌മെന്റിൽ വിമുക്തഭടന്മാർക്ക് 10 ശതമാനം ക്വാട്ടയുണ്ട്. എന്നാൽ 2021 ജൂൺ 30-ലെ ഈ വിഭാഗങ്ങളിൽ ഗ്രൂപ്പ് സിയിൽ റിക്രൂട്ട് ചെയ്തത് 0.47% മാത്രമാണ് (ആകെ 8,81,397-ൽ 4,146), ഗ്രൂപ്പ് ബിയിൽ 0.87% (61,650 ൽ 539), ഗ്രൂപ്പ് എയിൽ 2.20% (76,681-ൽ 1,687) എന്നിങ്ങനെയാണ് കണക്കുകൾ.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), ശാസ്ത്ര സീമ ബൽ (എസ്എസ്ബി), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി), അസം റൈഫിൾസ് എന്നീ വിഭാഗങ്ങൾ നിയമനം സംബന്ധിച്ചുള്ള വിവരങ്ങൾ ഡിജിആറിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും എൻ എസ് ജി ഇതുവരെ നൽകിയത് 2021 മെയ് 15 വരെയുള്ള കണക്കുകളാണ്.
അതേസമയം പൊതുമേഖല സ്ഥാപനങ്ങളിൽ വിമുക്തഭടന്മാരുടെ ക്വാട്ട ഗ്രൂപ്പ് സി തസ്തികകളിൽ 14.5 ശതമാനം ഗ്രൂപ്പ് ഡി തസ്തികകളിൽ 24.5 ശതമാനവുമാണ്. ഡിജിആർ കണക്കുകൾ പരിശോധിച്ചാൽ 170 സ്ഥാപനങ്ങളിൽ 94 എണ്ണത്തിലും വിമുക്തഭടന്മാർ 1.15ശതാനം മാത്രമാണ്. അതായത് ആകെയുള്ള 2,72,848 പേരിൽ 3,138 മാത്രം. ഗ്രൂപ്പ് ഡിയിലാകട്ടെ 0.3 ശതമാനവും (1,34,733-ൽ 404) .
പൊതുമേഖല ബാങ്കുകളിൽ മാത്രമാണ് വിമുക്ത ഭടൻമാരുടെ കൂടുതൽ നിയമനങ്ങൾ നടന്നിട്ടുള്ളത്. ഇവിടെ നേരിട്ടുള്ള റിക്രൂട്ട്‌മെന്റിന് 14.5 ശതമാനവും ഗ്രൂപ്പ് ഡിയിൽ 24.5 ശതമാനവും സംവരണം ഉണ്ട്. ഇതിൽ ഗ്രൂപ്പ് സിയിൽ 9.10 ശതമാനവും (മൊത്തം 2,71,741 പേരിൽ 24,733), ഗ്രൂപ്പ് ഡിയിൽ 21.34 ശതമാനവും (ആകെ 1,07,009 പേരിൽ 22,839) വിമുക്തഭടന്മാരാണ്.
വിമുക്തഭടൻമാരുടെ നിയമനം സംബന്ധിച്ച പ്രശ്നങ്ങളും സംവരണവും നടപ്പാക്കണമെന്ന ആവശ്യം പല യോഗങ്ങളിലും ഉന്നയിക്കപ്പെട്ടെങ്കിലും പരിഹാരം കാണാൻ സാധിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. വിഷയം ചർച്ച ചെയ്യാനായി ജൂൺ 2 ന് ചേർന്ന പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിമുക്ത ഭടൻമാർക്കുള്ള ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. 2021 ജൂൺ 30 വരെ കണക്കനുസരിച്ച്, വിമുക്തഭടന്മാരുടെ എണ്ണം 26,39,020 ആണ്. കരസേന- 22,93,378, നാവിക സേന -1,38,108, വ്യോമസേന-2,07,534 എന്നിങ്ങനെയാണ് കണക്കുകൾ.
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications