കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍; ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ ജനങ്ങളെ കയ്യിലെടുക്കാന്‍ കേന്ദ്രം

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റില്‍ വന്‍തോതില്‍ ജനപ്രിയ പദ്ധതികള്‍ നിറഞ്ഞേക്കും. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പാരാജയത്തിന്‍റെ പശ്ചാത്തലവും ബഡ്ജറ്റിനെ സ്വാധീനിക്കും. ഇടത്തരക്കാരെയും കര്‍ഷകരെയും യുവാക്കളെയും ലക്ഷ്യം വെക്കുന്ന പ്രഖ്യാപനങ്ങള്‍ ബഡ്ജറ്റില്‍ ഉണ്ടാവാന്‍ സാധ്യതയേറെയാണ്.

മധ്യവര്‍ഗത്തെ ലക്ഷ്യമിട്ട് ബഡ്ജറ്റില്‍ ഇന്‍കം ടാക്സ് പരിധി വര്‍ധിപ്പിക്കുമെന്ന സൂചനയുമുണ്ട്. ശമ്പളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ കയ്യിലെടുക്കാനായി 80 സി പ്രകാരമുള്ള ആദായ നികുതി ഇളവിന്‍റെ പരിധി നിലവിലെ ഒന്നര ലക്ഷം രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപയായി കേന്ദ്രം ഉയര്‍ത്തിയേക്കും. ടാക്സി പരിധി ഉയര്‍ത്തണമെന്നത് ഏറെ വര്‍ഷക്കാലമായുള്ള ആവശ്യമാണ്.

piyush-goya

നിലവില്‍ സെക്ഷന്‍ 80 സിസിഡിയുടെ പരിധിയില്‍ കൊണ്ടുവന്ന ന്യൂ പെന്‍ഷന്‍ പ്രകാരം ഇവവിന്‍റെ പരിധിയിലേക്ക് 50000 രൂപ കൂടി കൂട്ടിച്ചേര്‍ക്കാനാകും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഇടക്കാല ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പീയൂഷ് ഗോയല്‍ അവതരിപ്പിക്കും.

ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റിലി അമേരിക്കയില്‍ ചികിത്സയില്‍ ആയതിനെ തുടര്‍ന്ന് ധനമന്ത്രാലയിത്തിന്‍റെ ചുമതല റെയില്‍വേ മന്ത്രിയായിരുന്ന പിയൂഷ് ഗോയിലിന് നല്‍‌കുകയായിരുന്നു.

English summary
Great expectations from Budget 2019? Find out if they can be met
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X