ഗ്രേറ്റ് നോർത്ത് ആഫ്രിക്കൻ എക്ലിപ്സ്: ഓഗസ്റ്റ് 2 ന് ലോകം ഇരുട്ടിലാകുമോ? അപൂർവ്വ സൂര്യഗ്രഹണം എന്ത്?
വരാനിരിക്കുന്ന ഓഗസ്റ്റ് 2 ലോകം അപൂർവ്വ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുമെന്ന പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാകുന്നു. ഈ ദിവസം പൂർണ്ണ സൂര്യഗ്രഹണം സംഭവിക്കാന്‍ പോകുന്നുവെന്നും ചില രാജ്യങ്ങള്‍ പകല്‍ മുഴുവന്‍ ഇരുട്ടിലാകും എന്ന തരത്തിലുമാണ് പ്രചരണം. എന്നാല്‍ ഇത് തികച്ചും തെറ്റായ പ്രചരണമാണെന്ന് ശാസ്ത്രജ്ഞർ തന്നെ വ്യക്തമാക്കുന്നു. ഈ വർഷം ഓഗസ്റ്റ് 2 ന് പൂർണ്ണമായോ ഭാഗികമായോ സൂര്യഗ്രഹണം ഉണ്ടാകില്ലെന്ന് നാസയും മറ്റ് നിരീക്ഷണാലയങ്ങളും വ്യക്തമാക്കുന്നു.
യഥാർത്ഥത്തില്‍ 2027 ഓഗസ്റ്റ് 2 പൂർണ്ണ സൂര്യഗ്രഹണം സംഭവിക്കാന്‍ പോകുന്നുണ്ട്. ഇതാണ് ഈ വർഷം സൂര്യഗ്രഹണം എന്ന രീതിയില്‍ പ്രചരിക്കുന്നത്. 'ഗ്രേറ്റ് നോർത്ത് ആഫ്രിക്കൻ എക്ലിപ്സ്' എന്ന് വിളിക്കപ്പെടുന്ന 2027 ല്‍ വരാനിരിക്കുന്ന ഈ സമ്പൂർണ സൂര്യഗ്രഹണം ഏകദേശം ആറ് മിനിറ്റ് നീണ്ടുനിൽക്കുമെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണ് ഈ ഗ്രഹണം ദൃശ്യമാകുക. മൊറോക്കോ, ഈജിപ്ത്, സൗദി അറേബ്യ എന്നിവിടങ്ങളിൽ ഉച്ചനേരത്ത് തന്നെ സമ്പൂർണ അന്ധകാരം അനുഭവപ്പെടും. ഇന്ത്യയിൽ സമ്പൂർണ ഗ്രഹണം ദൃശ്യമല്ലെങ്കിലും, ആ സമയത്ത് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും.

അന്തരീക്ഷ ഗവേഷണത്തിന്റെ കാര്യത്തിൽ സമ്പൂർണ സൂര്യഗ്രഹണത്തിന് വലിയ പ്രാധാന്യമുണ്ട്. സൂര്യനിൽ നിന്ന് പുറപ്പെടുന്ന കോസ്മിക് ഊർജം പഠിക്കാൻ ഗ്രഹണ സമയം സഹായകമാണെന്നാണ് ഗവേഷകർ പറയുന്നത്. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ഗ്രഹണ സമയത്ത് പുറപ്പെടുന്ന ഊർജം പഠിക്കുന്നത് താരതമ്യേന എളുപ്പമാണെന്നും അവർ കരുതുന്നു. സൂര്യഗ്രഹണം അതിശയകരമായ ഒരു പ്രതിഭാസമാണ്. പകലിനെ രാത്രിയാക്കി മാറ്റുന്ന ഈ സംഭവം, കുറച്ച് നിമിഷങ്ങളോളം ലോകം ഇരുട്ടിലായത് പോലെ തോന്നിപ്പിക്കും. അതായത് ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുമ്പോൾ, പകൽ സമയത്ത് ഇരുട്ട് പരക്കുന്നു.
ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ വന്ന് സൂര്യന്റെ ഉപരിതലത്തിൽ തന്റെ നിഴൽ വീഴ്ത്തുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഇതിനാൽ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യൻ ചന്ദ്രന്റെ നിഴലിൽ ദൃശ്യമാകും. പലർക്കും ജീവിതത്തിൽ ആദ്യമായി കാണുന്ന ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണമായിരിക്കും ഇത്. Space.com-ന്റെ റിപ്പോർട്ട് അനുസരിച്ച്, ഇത്രയും ദൈർഘ്യമേറിയ മറ്റൊരു സമ്പൂർണ സൂര്യഗ്രഹണം 2114-ൽ മാത്രമേ സംഭവിക്കാനിടയുള്ളൂ.
ഗ്രഹണം അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ ആരംഭിച്ച്, ദക്ഷിണ സ്‌പെയിനിലൂടെയും ജിബ്രാൾട്ടറിലൂടെയും വടക്കേ ആഫ്രിക്കയിലേക്ക് നീങ്ങും. മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത് എന്നീ രാജ്യങ്ങളെ ഉൾക്കൊള്ളുന്ന ഈ ഗ്രഹണ പാത, തുടർന്ന് ചെങ്കടൽ വഴി സൗദി അറേബ്യ, യെമൻ, സൊമാലിയയിലെ ചില പ്രദേശങ്ങളിലേക്ക് നീങ്ങും. ഈജിപ്തിലെ ലക്സറിൽ ആറ് മിനിറ്റോളം സമ്പൂർണ ഗ്രഹണം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യയിൽ ഈ ഗ്രഹണം സമ്പൂർണമായി ദൃശ്യമാകില്ല. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ ഭാഗിക ഗ്രഹണം മാത്രമേ ദൃശ്യമാകൂ. TimeandDate.com-ന്റെ വിവരങ്ങൾ പ്രകാരം, ഇന്ത്യയിൽ വൈകുന്നേരം 4:30-ന് ഗ്രഹണം ആരംഭിക്കുകയും സൂര്യാസ്തമനം വരെ തുടരുകയും ചെയ്യും.അത്ഭുതകരമായ പ്രകൃതി പ്രതിഭാസം ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്ന ഒരു അനുഭവമായിരിക്കും, പ്രത്യേകിച്ച് ശാസ്ത്രജ്ഞർക്കും ആകാശനിരീക്ഷകർക്കും ഇത് ചരിത്രത്തിൽ ഇടംനേടുന്ന ഒരു സംഭവമായും മാറും
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications