കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറിൽ ഞെട്ടിച്ച് ബിജെപി.. വൻ മുന്നേറ്റം

Google Oneindia Malayalam News

ഹൈദരാബാദ്; ബിജെപിയുടെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടി ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ പുറത്ത്. വോട്ടെണ്ണൽ പുരോഗമിക്കവെ 50 ന് മുകളിൽ സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്.അതേസമയം ടിആർഎസ് 28 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്.പോസ്റ്റൽ വോട്ടുകളാണ് നിലവിൽ എണ്ണുന്നത്. പൊതുതിരഞ്ഞെടുപ്പിനെക്കാൾ വീറും വാശിയും നിറഞ്ഞതായിരുന്നു ഇത്തവണ മുൻസിപ്പൽ തിരഞ്ഞെടുപ്പ് പ്രചരണം.

 പ്രതീക്ഷ ഉയർന്ന് ബിജെപി

പ്രതീക്ഷ ഉയർന്ന് ബിജെപി

ബിജെപിയേയും ഭരണകക്ഷിയായ ടിആർഎസിനേയും സംബന്ധിച്ച് ഏറെ നിർണായകമാണ് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ (ജിഎച്ച്എംസി) തിരഞ്ഞെടുപ്പ്.മുനിസിപ്പൽ തിരഞ്ഞെടുപ്പ് വിജയത്തോടെ തെലങ്കാനയിൽ ആധിപത്യം ഉറപ്പാക്കാൻ കഴിയുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.

 സീറ്റുകൾ ഇങ്ങനെ

സീറ്റുകൾ ഇങ്ങനെ

150 സീറ്റുകളിലേക്കാണ് മല്‍സരം നടക്കുന്നത്. ഭരണകക്ഷിയായ ടിആര്‍എസിന് 99 സീറ്റും എംഐഎമ്മിന് 44 സീറ്റുമാണുള്ളത്. ബിജെപിക്ക് നാല്, കോണ്‍ഗ്രസിന് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.2016 ലെ തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയും ഉവൈസിയുടെ പാർട്ടിയും സഖ്യത്തിലായിരുന്നു മത്സരിച്ചത്.തിരഞ്ഞെടുപ്പിൽ സഖ്യത്തിന് 143 സീറ്റുകളാണ് ലഭിച്ചത്.

 നിയമസഭ തിരഞ്ഞെടുപ്പിൽ

നിയമസഭ തിരഞ്ഞെടുപ്പിൽ

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൈപ്പിടിയിലാക്കാൻ സ്വപ്നം കണ്ട് നടന്ന ബിജെപിക്ക് 2018 ൽ തെലങ്കാനയിൽ നിന്നും കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്. നിയമസഭ തിരഞ്ഞെടുപ്പിൽ കിട്ടിയത് വെറും ഒരു സീറ്റ്. 7.1 ശതമാനം വോട്ട് മാത്രമാണ് നേടാനായത്.

 4 സീറ്റുകൾ

4 സീറ്റുകൾ

എന്നാൽ തൊട്ടടുത്ത വർഷം നടന്ന പാൽലമെന്റ് തിരഞ്ഞെടുപ്പിൽ 4 സീറ്റുകൾ നേടാൻ ബിജെപിക്ക് കഴിഞ്ഞു. ഇതോടെ സംസ്ഥാനത്ത് പ്രതീക്ഷ ഉയർന്ന നിലയിലായിരുന്നു പാർട്ടി. അതിനിടെയാണ് ടിആർഎസിന്റെ തട്ടകമായ ദുബ്ബക്കിലെ ഉപതിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന വിജയം നേടാൻ ബിജെപിക്ക് കഴിഞ്ഞത്.

 ഗ്രാഫ് ഉയർന്നു, ദേശീയ നേതാക്കളെത്തി

ഗ്രാഫ് ഉയർന്നു, ദേശീയ നേതാക്കളെത്തി

ഗ്രാഫ് മുകളിലേട്ട് ഉയർന്നതോടെ തെലങ്കാന പിടിക്കാമെന്ന ലക്ഷ്യം ബിജെപി ഉറപ്പിച്ചു. ഇതോടെയാണ് ഹൈദരാബാദ് മുനിസിപ്പാലിറ്റി പിടിക്കാൻ പാർട്ടി കച്ച മുറുക്കിയത്. പൊതു തിരഞ്ഞെടുപ്പിന് സമാനമായി പബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഉൾപ്പടെയുള്ളവരാണ് പ്രചരണത്തിന് എത്തിയത്.

 കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ

കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ

ബിജെപി പ്രസിഡന്റ് ജെപി നഡ്ഡ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രിമാരായ സ്മതി ഇറാനി, പ്രാകശ് ജാവേദ്കർ എന്നിവരും പ്രചരണത്തിന് ഉണ്ടായിരുന്നു.ധ്രുവീകരണം തന്നെയായിരുന്നു നേതാക്കൾ ഇവിടെപ്രചരണത്തിന് ആയുധമാക്കിയത്.

 പ്രചരണ വിഷയം

പ്രചരണ വിഷയം

ഹൈദരാബാദില്‍ അഫ്ഗാനിലെയും പാകിസ്താനിലെയും അനധികൃത കുടിയേറ്റക്കാര്‍ താമസിക്കുന്നു എന്നും റോഹിന്‍ഗ്യന്‍ മുസ്ലിങ്ങള്‍ തമ്പടിച്ചിരിക്കുന്നു എന്നും ബിജെപി നേതാക്കൾ പ്രചരണം നടത്തി.തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റുമെന്നായിരുന്നു ആദ്യനാഥ് പ്രഖ്യാപിച്ചത്.

 ഗുണകരമായെന്ന്

ഗുണകരമായെന്ന്

അതേസമയം ദേശീയ നേതാക്കളുടെ പ്രചരണം ബിജെപിക്ക് ഗുണകരമായെന്ന വിലയിരുത്തലിലാണ് നേതാക്കൾ.
കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 10 മടങ്ങ് സീറ്റെങ്കിലും കൂടുതൽ പിടിക്കാൻ കഴിയുമെന്നാണഅ ബിജെപി കണക്ക് കൂട്ടുന്നത്. ഇത്തവണ 150 വാർഡികളിലും ബിജെപി മത്സരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala
100 സീറ്റെങ്കിലും

100 സീറ്റെങ്കിലും

ഇതിൽ 100 വാർഡിൽ ടിആർഎസും ബിജെപിയും നേർക്ക് നേരാണ് പോരാട്ടം. ഉവൈസിയുടെ എഐഎംഐഎം 51 സീറ്റുകളിലാണ് മത്സരിക്കുന്നത്. അതേസമയം ഇത്തവണ 100 സീറ്റുകളിൽ വിജയിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് ടിആർഎസ് നേതാവ് കെ കവിതാ റാവു പറഞഅഞു.

English summary
Greater Hyderabad Municipal Corporation (GHMC) elections 2020 Results;BJP leads
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X