സ്ഥാനത്തിന് നടക്കുന്നത് അത്യാഗ്രഹികള്‍: ലാലു
പട്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ കോടതി ശിക്ഷിച്ചതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റാതെ മാറിനില്‍ക്കുന്ന ലാലു പ്രസാദ് യാദവ് പറയുന്നു, എം പി ആകാനും പ്രധാനമന്ത്രിയാകാനും നടക്കുന്നത് അത്യാഗ്രഹികളാണ് എന്ന്. കഴിഞ്ഞ ആഴ്ച ടൈംസ് നൗവിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ പോലും ഒരുനാള്‍ താനും പ്രധാനമന്ത്രിയാകും എന്ന് പറഞ്ഞ ലാലുവാണ് ഈ പ്രസ്താവനയും നടത്തിയത് എന്നതാണ് ഇതിലെ വൈരുദ്ധ്യം.
കേസില്‍പെട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നപ്പോള്‍ ഭാര്യ റാബ്രി ദേവിയെ ആ കസേരയില്‍ ഇരുത്തുകയും ഇപ്പോള്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ പറ്റാതായപ്പോള്‍ മകള്‍ മിസ ഭാരതിയെ ആ സീറ്റില്‍ മത്സരിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഈ പറയുന്ന ലാലു. ആര്‍ ജെ ഡി വിട്ട് ബി ജെ പിയല്‍ ചേരാനൊരുങ്ങുന്ന രാംകൃപാലിനെക്കുറിച്ച് പ്രതികരിക്കവേയാണ് ലാലു ഇക്കാര്യം പറഞ്ഞത്.

ഞാന്‍ വര്‍ഗീയവാദികളുമായി സമരത്തിലാണ്. എന്നാല്‍ ഇതിനിടയില്‍ അത്യാഗ്രഹികളായ ആളുകള്‍ എം പിയും പ്രധാനമന്ത്രിയും ഒക്കെയാകാനുള്ള ശ്രമത്തിലാണ്. ഒരുകാലത്ത് തന്റെ വിശ്വസ്തനായ രാം കൃപാല്‍, മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയവരെ ഉദ്ദേശിച്ചാണ് ലാലു ഈ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രിയാന്‍ താനാണ് കൂടുതല്‍ യോഗ്യനെന്ന് നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മകള്‍ മിസ ഭാരതിയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുളള ലാലുവിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാം കൃപാല്‍ യാദവ് ആര്‍ ജെ ഡിയില്‍ നിന്നും രാജിവെച്ചത്. യാദവിന്റെ ആവശ്യം നിരാകരിച്ചാണ് ലാലു മകള്‍ മിസ ഭാരതിയെ പാടലീപുത്രയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ആര്‍ ജെ ഡി വിട്ട യാദവ് ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗുമായി ചര്‍ച്ച നടത്തി.












Click it and Unblock the Notifications