കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ ഉന്നം വെച്ച 'ലേസര്‍ രശ്മി'യുടെ ഉറവിടം കണ്ടെത്തി! ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഗാന്ധിയെ ഉന്നം വെച്ചത് സ്നിപര്‍ ഗണ്‍ അല്ല

അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ അമേഠിയില്‍ വെച്ച് വധശ്രമം നടന്നിരുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പത്രികാ സമര്‍പ്പണത്തിന് അമേഠിയില്‍ റോഡ് ഷോ നടത്തിയപ്പോഴാണ് സംശായാസ്പദമായ സംഭവങ്ങള്‍ ഉണ്ടായതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയത്.

<strong>'മുസ്ലീം ലീഗ് മൂന്ന് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി'.. ചാനലില്‍ വര്‍ഗീയത വിളമ്പി ബിജെപി നേതാവ്</strong>'മുസ്ലീം ലീഗ് മൂന്ന് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി'.. ചാനലില്‍ വര്‍ഗീയത വിളമ്പി ബിജെപി നേതാവ്

ഇതോടെ അധ്യക്ഷന്‍റെ സുരക്ഷ ശക്തമാക്കണമെന്നും അദ്ദേഹത്തിന്‍റെ കുടുംബം മുന്‍പ് നേരിട്ട സംഭവങ്ങളെല്ലാം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന് കത്തയക്കുകയും ചെയ്തു. അമേഠിയില്‍ രാഹുല്‍ സംസാരിക്കുന്ന സമയത്ത് മുഖത്തും ശരീരത്തിലും പതിച്ച പച്ച നിറത്തിലുള്ള ലേസറുകളാണ് ഇത്തരം ആശങ്കകള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ ആ ലേസറുകള്‍ എവിടെ നിന്നാണ് വന്നതെന്ന് ഇപ്പോള്‍ കണ്ടെത്തി കഴിഞ്ഞു.

ലേസര്‍ രശ്മികള്‍

ലേസര്‍ രശ്മികള്‍

അമേഠിയില്‍ നാമനിര്‍ദ്ദേശപ്തരിക സമര്‍പ്പിക്കാനായി പോയപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തുന്നതിനിടെ സംശയാസ്പദകരമായ രീതിയില്‍ രാഹുലിന്‍റെ ശരീരത്തില്‍ ലേസര്‍ രശ്മികള്‍ പതിച്ചതെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.

ഉറവിടം കണ്ടെത്തി

ഉറവിടം കണ്ടെത്തി

ഏഴ് തവണയാണ് രാഹുലിന്‍റെ ശരീരത്തില്‍ ഈ രശ്മികള്‍ പതിച്ചത്. ഇതിന്‍റെ ദൃശ്യങ്ങളും വീഡിയോയും കോണ്‍ഗ്രസ് പങ്കുവെച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിശദമായ അന്വേഷണം നടത്തണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് കോണ്‍ഗ്രസ് നേതൃത്വം കത്തയക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്‍റെ ആരോപണം

കോണ്‍ഗ്രസിന്‍റെ ആരോപണം

രാഹുലിന്‍റെ ദേഹത്ത് പതിച്ച ലേസര്‍ രശ്മികള്‍ തോക്കില്‍ നിന്ന് വന്നതാണോയെന്ന് അദ്ദേഹത്തിന്‍റെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് സംശയം പ്രകടിപ്പിച്ചത്. പച്ച നിറത്തിലുള്ള രശ്മികള്‍ സംശയാസ്പദമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പങ്കുവെച്ചിരുന്നു.

സ്നിപര്‍ ഗണ്‍

സ്നിപര്‍ ഗണ്‍

ഒരുപക്ഷേ സ്നിപര്‍ ഗണില്‍ നിന്നാണോ വെടിയുതിര്‍ത്തത് എന്ന സംശയമായിരുന്നു കോണ്‍ഗ്രസ് നേതാക്കളും മുന്നോട്ട് വെച്ചത്. സംഭവത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, അഹമ്മദ് പട്ടേല്‍, ജയ്റാം രമേശ് എന്നിവര്‍ നടുക്കം അറിയിച്ചിരുന്നു.

നേതാക്കളുടെ ആവശ്യം

നേതാക്കളുടെ ആവശ്യം

രാഹുലിന്‍റെ മുത്തശ്ശിക്കും പിതാവിനുമെല്ലാം സംഭവിച്ച അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്ു.

മറുപടിയുമായി എസ്പിജി

മറുപടിയുമായി എസ്പിജി

ഈ ദൃശ്യങ്ങളുടെയെല്ലാം വീഡിയോ അടക്കം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചാണ് വിശദമായ അന്വേഷണത്തിനും കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.അതേസമയം സംഭവം വലിയ വിവാദമായതോടെ ആഭ്യന്തരകാര്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി.

ആഭ്യന്തര വകുപ്പിന്

ആഭ്യന്തര വകുപ്പിന്

കോണ്‍ഗ്രസ് അധ്യക്ഷന് സുരക്ഷ വീഴ്ച ഉണ്ടായെന്ന തരത്തില്‍ യാതൊരും കത്തും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ് ആരോപണത്തില്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് അന്വേഷണം നടത്തി.

ദൃശ്യങ്ങളും വീഡിയോയും

ദൃശ്യങ്ങളും വീഡിയോയും

എസ്പിജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഇങ്ങനെ- രാഹുലിന്‍റെ ദേഹത്ത് ലേസര്‍ പതിക്കുന്ന ദൃശ്യങ്ങളും വീഡിയോകളും തങ്ങള്‍ പരിശോധിച്ചു. ആ പച്ച ലേസര്‍ രശ്മികള്‍ ഫോണില്‍ നിന്ന് വന്നതാണെന്നാണ് കണ്ടെത്താന്‍ സാധിച്ചത്.

ഫോട്ടോഗ്രാഫര്‍

ഫോട്ടോഗ്രാഫര്‍

എഐസിസിയുടെ തന്നെ ഫോട്ടോഗ്രാഫറുടെ മൊബൈല്‍ കാമറയില്‍ നിന്നാണ് ദൃശ്യങ്ങള്‍ വന്നത്. രാഹുലിന്‍റെ റോഡ് ഷോ പകര്‍ത്തുകയായിരുന്ന ഫോട്ടോഗ്രാഫര്‍ തന്നെയാണ് മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും എസ്പിജി വ്യക്തമാക്കി.

സംഭവിച്ചിട്ടില്ല

സംഭവിച്ചിട്ടില്ല

കണ്ടെത്തലുകള്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ആശങ്കപെടേണ്ട ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും എസ്പിജി ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.

യുപി സര്‍ക്കാര്‍

യുപി സര്‍ക്കാര്‍

രാഹുലിന്‍റെ സുരക്ഷാ കാര്യത്തില്‍ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും എസ്പിജി വ്യക്തമാക്കി.സുരക്ഷ ഒരുക്കുന്നതില്‍ യുപി സര്‍ക്കാരിന് വീഴ്ച സംഭവചിച്ചെന്ന ആരോപണമാണ് ഇതോടെ ഇല്ലാതായത്.

English summary
Green laser pointed at Rahul came from details out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X