കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മാവതി റിലീസിന് അനുമതി: കര്‍ശന ഉപാധികള്‍ നിര്‍മാതാക്കള്‍ അംഗീകരിച്ചു, പത്മാവതിയല്ല പത്മാവത്!!

Google Oneindia Malayalam News

Recommended Video

cmsvideo
പദ്മാവതിക്ക് റിലീസ് ചെയ്യാൻ അനുമതി ലഭിച്ചു | Oneindia Malayalam

ദില്ലി: സഞ്ജയ് ലീലാ ബെന്‍സാലിയുടെ വിവാദ ചിത്രം പത്മാവതിയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കുന്നതിനുള്ള കടമ്പകള്‍ നീങ്ങി. ചിത്രത്തിന്റെ റിലീസ് വിവാദമായതിന് പിന്നാലെ ആറംഗ സമിതിയ്ക്ക് മുമ്പാകെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം റിലീസ് ചെയ്യുന്നതിനുള്ള അനുകൂല സാഹചര്യമൊരുങ്ങുന്നത്. ചിത്രത്തിന്‍റെ പേരില്‍ വരുത്തേണ്ട മാറ്റത്തിന് പുറമേ വിവാദത്തിന് ഇടയാക്കാന്‍ സാധ്യതയുള്ള 26 രംഗങ്ങള്‍ ഒഴിവാക്കണം എന്നുതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ അംഗീകരിച്ചതോടെയാണ് റിലീസിന് അനുമതി ലഭിച്ചത്.

ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് യഥാര്‍ത്ഥ സംഭവങ്ങളുമായി ചിത്രത്തിന് ബന്ധമില്ലെന്ന മുന്നറിയിപ്പ് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ജനുവരിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും റിലീസ് ചെയ്യുന്നതിനുള്ള അന്തിമാനുമതി നല്‍കുകയുള്ളൂ. ചിത്രം വിവാദമായതോടെ ചരിത്രസംഭവങ്ങളെ ആശ്രയിച്ചിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെ ചരിത്രകാരന്മാരും രാജകുടുംബാംഗങ്ങളും ഉള്‍പ്പെട്ട ആറംഗത്തെ സംഘത്തെ സെന്‍സര്‍ ബോര്‍ഡ് നിയമിച്ചിരുന്നു. ‌‌‌‌

 മുന്നറിയിപ്പും നിബന്ധനകളും

മുന്നറിയിപ്പും നിബന്ധനകളും


സിനിമ തുടങ്ങുന്നതിന് മുമ്പും ഇടവേളകളിലും ചിത്രത്തിന് യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് നല്‍കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍മാതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതിയ്ക്ക് വേണ്ടി ചിത്രം സമര്‍പ്പിച്ചിരിക്കെ റിലീസ് തിയ്യതി നിശ്ചയിച്ചത് സംബന്ധിച്ചും ആറംഗ സമിതി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ബിജെപി എംപിമാരായ സിപി ജോഷി, ഓം ബിര്‍ല എന്നിവരാണ് ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ പരാതി നല്‍കിയത്. രാജസ്ഥാനില്‍ നിന്നുള്ള എംപിമാരാണ് ഇവര്‍.

സിനിമയല്ല മതവികാരം

സിനിമയല്ല മതവികാരം

പത്മാവതി മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ചിത്രത്തിന്‍റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിനിമയ്ക്ക് പുറത്തുള്ള ആര്‍ക്കും സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് അറിവില്ലെങ്കിലും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. ചിത്രം നിരോധിക്കാനുള്ള ഹര്‍ജികള്‍ രണ്ട് തവണ സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും മധ്യപ്രദേശ് സര്‍ക്കാരും രാജസ്ഥാന്‍ സര്‍ക്കാരും സിനിമയ്ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് പത്മാവതി നിരോധിച്ചുകൊണ്ടാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിഷേധിച്ചത്.

 ഹര്‍ജികള്‍ തള്ളിക്കളഞ്ഞ് കോടതി

ഹര്‍ജികള്‍ തള്ളിക്കളഞ്ഞ് കോടതി

വിവാദങ്ങള്‍ക്കിടെ ബോളിവുഡ് ചിത്രം പത്മാവതിയ്ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഹര്‍ജി സുപ്രീം കോടതി ഒന്നിലധികം തവണ തള്ളിക്കളഞ്ഞിരുന്നു. ദീപിക പദുകോണും ഷാഹിദ് കപൂറും അഭിനയിച്ച് സഞ്ജയ് ലീലാ ബെന്‍സാലിയുടെ ചിത്രത്തിന്‍റെ റിലീസ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിക്കളഞ്ഞത്. ചിത്രത്തിന്‍റെ റിലീസ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദം. ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കുന്നതിന് മുമ്പായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ എല്ലാക്കാര്യങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡില്‍ വിശ്വാസമുള്ളതിനാല്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ​ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ചിത്രം നിരോധിക്കാനാവില്ലെന്ന് വ്യക്തമാക്കി. പത്മാവതി സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലാണുള്ളത്, അതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളിക്കളയുകയായിരുന്നു.

 ദീപികയ്ക്കെതിരെ ഭീഷണി

ദീപികയ്ക്കെതിരെ ഭീഷണി


രജപുത്തുകള്‍ സ്ത്രീകള്‍ക്ക് നേരെ കയ്യുയര്‍ത്താറില്ല, എന്നാല്‍ ലക്ഷ്മണന്‍ ശൂര്‍പ്പണഖയോട് ചെയ്തത് ദീപികയോട് ചെയ്യുമെന്നാണ് കര്‍ണി സേനയുടെ ഭീഷണി. കര്‍ണി സേന നേതാവ് വ്യാഴാഴ്ച പുറത്തിറക്കിയ വീ‍ഡിയോയിലാണ് ദീപിക പദുകോണിന് ഭീഷണിയുള്ളത്. ദീപികയുടെ മൂക്ക് ചെത്തുമെന്നാണ് സംഘടനയുടെ ഭീഷണി. തങ്ങളുടെ പൂര്‍വ്വികര്‍ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കര്‍ണി സേന വ്യക്തമാക്കിയിരുന്നു.

 കയ്യും കാലും വെട്ടും!!

കയ്യും കാലും വെട്ടും!!


കാലും തലയും സംഘപരിവാറിന് പത്മാവതി രജ്പുത് രാജകുമാരിയായിരുന്ന റാണി പത്മിനിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നുമാണ് രജ്പുത് സംഘടനകളും സംഘപരിവാര്‍ സംഘടനകളും ആരോപിക്കുന്നത്. ചിത്രത്തിനെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയ ബിജെപി നേതാവ് ബെന്‍സാലിയുടെ തലകൊയ്യണമെന്നും രണ്‍വീറിന്‍റെ കാലൊടിക്കണമെന്നുമുള്ള ആഹ്വാനങ്ങളുമായി ബിജെപി നേതാവ് സൂരജ് പാല്‍ അമു രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ ഹരിയാണ മാധ്യമ കോ ഓര്‍ഡ‍ിനേറ്ററാണ് സൂരജ് പാല്‍. രണ്‍വീറിന്‍റെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയും ബിജെപി നേതാവ് മുഴക്കിയിരുന്നു.

English summary
Sanjay Leela Bhansali's historical drama 'Padmavati', which has been at the centre of a huge controversy, will get a U/A certificate from the Central Board of Film Certification.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X