കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ്മഹലിന്റെ നിറംമങ്ങല്‍ വിശദീകരണം ആവശ്യപ്പെട്ട് ആഗ്ര നഗരസഭയ്ക്ക് ഗ്രീന്‍ ട്രൈബ്യൂണല്‍ നോട്ടീസ്

  • By Jisha
Google Oneindia Malayalam News

ആഗ്ര: മുഗള്‍ വാസ്തുശില്‍പ്പമായ താജ്മഹലിന്റെ നിറംമങ്ങുന്ന സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍. ഒരു സംഘം പരിസ്ഥിതി പ്രവര്‍ത്തകരാണ് താജ്മഹലിന്റെ നിറംമങ്ങല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെയാണ് ആഗ്ര നഗരസഭയക്ക് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് ട്രിബ്യൂണല്‍ അയച്ചിട്ടുള്ളത്. താജ്മഹലിന്റെ സമീപപ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും തുറസ്സായ സ്ഥലത്ത് മാലിന്യങ്ങള്‍ കത്തിക്കുന്നത് നിര്‍ത്തിവെക്കാനും ട്രിബ്യൂണല്‍ ഉത്തരവിട്ടു.

വനം, പരിസ്ഥിതി മന്ത്രാലയം, നഗരവികസന മന്ത്രാലയം, യു പി സര്‍ക്കാര്‍, കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡ് എന്നിവര്‍ക്ക് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചു. രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം.

tajmahal

17ാം നൂറ്റാണ്ടില്‍ മാര്‍ബിളില്‍ പണികഴിപ്പിട്ട താജ്മഹലിന്റെ ചുവരുകളിലെ നിറം മങ്ങലിന് കാരണം പൊടിപടലങ്ങളില്‍ അടങ്ങിയിട്ടുള്ള കാര്‍ബണിന്റെ അംശങ്ങളാണെന്ന് ഐഐടി കാണ്‍പൂര്‍, ജോര്‍ജ്ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവര്‍ സംയുക്തമായി നടത്തിയ പഠനത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഈ പഠനഫലങ്ങളുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകനായ ഡി കെ ജോഷിയാണ് ഗ്രീന്‍ ട്രിബ്യൂണലിനെ സമീപിച്ചത്.

തന്റെ പ്രിയതമയായ മുംതാസിന്റെ ഓര്‍മ്മയക്കായ് ഷാജഹാന്‍ പണികഴിപ്പിച്ച താജ്മഹലിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നത് 22 വര്‍ഷം കൊണ്ടാണ്.

English summary
Green tribunal seeks explanation on Taj mahal's colour change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X