കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീന്‍പീസ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

  • By Mithra Nair
Google Oneindia Malayalam News

ദില്ലി : സര്‍ക്കാറിന്റെ സാമ്പത്തിക നിയന്ത്രണം വിഘാതം സൃഷ്ടിച്ചതിനെ തുടര്‍ന്ന് പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഒരുങ്ങുന്നു.

നരേന്ദ്ര മോഡി സര്‍ക്കാര്‍ കഴിഞ്ഞ മാസം ഗ്രീന്‍പീസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടത്.

logo.jpg -Properties

ഇന്ത്യയിലെ ഓഫീസിന് ഇനി 30 നാള്‍ കൂടി പ്രവര്‍ത്തിക്കാനുള്ള സാമ്പത്തിക ശേഷി മാത്രമേയുള്ളുവെന്ന് ഗ്രീന്‍പീസ് പറയുന്നു. രാജ്യത്ത് മാരകമായ കീടനാശിനികള്‍ക്കും മലിനീകരണങ്ങള്‍ക്കുമെതിരെ സംഘടന പ്രചാരണം നടത്തിവരുന്നതിനിടെയാണ് സര്‍ക്കാറിന്റെ നടപടി.

340 ജീവനക്കാരുമായി ഇന്ത്യയില്‍ 14 വര്‍ഷമായി ഗ്രീന്‍പീസ് പ്രവര്‍ത്തിച്ചുവരികയാണ്. ആറു മാസത്തേക്കാണ് സംഘടനയുടെ ബാങ്ക് അക്കൗണ്ട് സര്‍ക്കാര്‍ മരവിപ്പിച്ചത്. സംഘടനക്ക് അനധികൃതമായി വിദേശ ഫണ്ടുകള്‍ എത്തുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.

English summary
Facing a government crackdown on its funding, Greenpeace might have to wind up its India operations in a month, the organisation’s India head told the employees Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X