ഷോപ്പിയാനില്‍ പോലീസ് ക്യാമ്പിന് നേരെ ഗ്രാനേഡ് ആക്രമണം
ജമ്മു കാശ്മീരില്‍ പോലീസ് ക്യാമ്പിന് നേരെ ഗ്രാനേഡ് ആക്രമണം. പ്രദേശവാസികളായ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു.
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പോലീസ് ക്യാമ്പിന് നേരെ ഗ്രാനേഡ് ആക്രമണം. പ്രദേശവാസികളായ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഷോപ്പിയാന്‍ ജില്ലയിലെ ഇമാന്‍ സാഹിബില്‍ പോലീസ് സ്‌പെഷ്യല്‍ ഓര്‍ഗനൈസേഷന്‍ ഗ്രൂപ്പിന്റെ ക്യാമ്പിന് നേരെയാണ് ആക്രമണം.
ആക്രമണത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തിടെയാണ് ഷോപ്പിയാനില്‍ സുരക്ഷാഭടന്മാരുടെ വലയം ഭേദിച്ച് ഭീകരര്‍ രക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഭീകരവിരുദ്ധ സൈനിക നടപടി നിര്‍ത്തി വെച്ചത്.

ചില്ലിപോറ ഗ്രാമത്തില്‍ ഭീകരസംഘം ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് തിരച്ചില്‍ തുടങ്ങിയത്. വീടുകയറിയുള്ള തിരച്ചില്‍ സൈന്യം നടത്തിയെങ്കിലും ആരെയും കണ്ടെത്തിയിരുന്നില്ല.












Click it and Unblock the Notifications