കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിലെ സോപോറില്‍ ഗ്രനേഡ് ആക്രമണം; യൂറോപ്യന്‍ പ്രതിനിധികള്‍ സന്ദര്‍ശിക്കാനിരിക്കെ

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരിലെ സോപോറില്‍ തീവ്രവാദി ആക്രമണം. ഗ്രനേഡ് ഉപയോഗിച്ച് നടന്ന ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ക്ക് പരിക്കേറ്റു. സമാനമായ ആക്രമണം കഴിഞ്ഞദിവസം ശ്രീനഗറിനടുത്തുള്ള കരണ്‍നഗറിലുണ്ടായിരുന്നു. ആറ് സൈനികര്‍ക്കാണ് അവിടെ പരിക്കേറ്റത്. സോപോറില്‍ ബസ് സ്റ്റാന്റിന് അടുത്താണ് ഗ്രനേഡ് ആക്രമണമുണ്ടായത്.

Jammu

പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ സൈനികരുണ്ടോ എന്ന് വ്യക്തമല്ല. സോപോറില്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ് സൈന്യം. യൂറോപ്യന്‍ യൂണിയന്റെ പ്രതിനിധികള്‍ ചൊവ്വാഴ്ച കശ്മീര്‍ താഴ്‌വര സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ സംഭവം.

കോണ്‍ഗ്രസിന്റെ മൂര്‍ച്ചയേറിയ ആയുധം ഇനിയില്ല; വേദികളില്‍ നിന്ന് അപ്രത്യക്ഷം; രമ്യ വീണ്ടും സിനിമയില്‍കോണ്‍ഗ്രസിന്റെ മൂര്‍ച്ചയേറിയ ആയുധം ഇനിയില്ല; വേദികളില്‍ നിന്ന് അപ്രത്യക്ഷം; രമ്യ വീണ്ടും സിനിമയില്‍

കശ്മീരിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ യൂറോപ്യന്‍ യൂണിയന്റെ പ്രതിനിധി സംഘം ഞായറാഴ്ച വൈകീട്ട് ഇന്ത്യയിലെത്തിയിരുന്നു. ചൊവ്വാഴ്ച കശ്മീര്‍ താഴ്‌വര ഇവര്‍ സന്ദര്‍ശിക്കും. യൂറോപ്യന്‍ യൂണിയനിലെ 28 അംഗ രാജ്യങ്ങളില്‍ നിന്ന് ഓരോ പ്രതിനിധികളാണ് സംഘത്തിലുണ്ടാകുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി യൂറോപ്യന്‍ സംഘം ദില്ലിയില്‍ ചര്‍ച്ച നടത്തി. കശ്മീരിലെ സാഹചര്യം ഇരുവരും വിശദീകരിച്ചു. കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടും ബോധിപ്പിച്ചു.

മോദിയെ തടഞ്ഞ പാകിസ്താന് ഇരട്ട കെണി; സൗദി യാത്ര വളഞ്ഞ വഴിയിലൂടെ... ഭീഷണിയായി ചുഴലിക്കാറ്റ്മോദിയെ തടഞ്ഞ പാകിസ്താന് ഇരട്ട കെണി; സൗദി യാത്ര വളഞ്ഞ വഴിയിലൂടെ... ഭീഷണിയായി ചുഴലിക്കാറ്റ്

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള താഴ്‌വരയിലെ സാഹചര്യം സംഘം വിലയിരുത്തും. കേന്ദ്രസര്‍ക്കാര്‍ ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതിന് ശേഷം കശ്മീരിലെത്തുന്ന ആദ്യ വിദേശ സംഘമാണ് യൂറോപ്യന്‍ പ്രതിനിധികള്‍. ഇവര്‍ വരുന്നതോടെ കശ്മീരിനും ലോകത്തിനുമിടയില്‍ നിലവിലുള്ള ഇരുമ്പുമറ നീക്കം ചെയ്യപ്പെടുമെന്നാണ് കരുതുന്നതെന്ന് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രത്യാശ പ്രകടിപ്പിച്ചു. കശ്മീരിന്റെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്നും അവര്‍ കുറ്റപ്പെടുത്തി.

ജോളിയുടെ രഹസ്യം പൊളിച്ചത് മകന്‍ റോമോ; തെളിവ് നിരത്തി, ആല്‍ഫൈന്‍ വധക്കേസില്‍ അറസ്റ്റില്‍ജോളിയുടെ രഹസ്യം പൊളിച്ചത് മകന്‍ റോമോ; തെളിവ് നിരത്തി, ആല്‍ഫൈന്‍ വധക്കേസില്‍ അറസ്റ്റില്‍

English summary
Grenade Attack In Jammu And Kashmir's Sopore, Several injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X