കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പുൽവാമയിൽ സുരക്ഷാ സേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം; 12 പ്രദേശവാസികൾക്ക് പരിക്ക്
ശ്രീനഗർ; പുൽവാമയിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. കകപോറ പ്രദേശത്താണ് ആക്രമം ഉണ്ടായത്. ആക്രമണത്തിൽ 12 പ്രദേശവാസികൾക്ക് പരിക്കേറ്റു. സേനയ്ക്ക് നേരെയെറിഞ്ഞ ഗ്രനേഡുകൾ ലക്ഷ്യം തെറ്റി റോഡിൽ പതിച്ച് പൊട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റ പ്രദേശവാസികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഭീകരരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായും സേന വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച കാശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സേന നടത്തിയ വെടിവയ്പ്പില്‍ പ്രദേശവാസികൾക്ക് ജീവൻ നഷ്ടമായിരുന്നു.ഏഴ് വയസുള്ള ആണ്‍കുട്ടി ഉൾപ്പെടെ നാല് ഗ്രാമവാസികളാണ് മരിച്ചത്. വെടിവെയ്പ്പിൽ നാല് സൈനിക ഓഫീസര്‍മാരും ഒരു ബിഎസ്എഫ് സബ് ഇന്‍സ്പെക്ടറും കൊല്ലപ്പെട്ടിരുന്നു.