കശ്മീരില്‍ നടക്കുന്നതെന്താണെന്ന് അറിയുന്നുണ്ടോ?പ്രഭാത നമസ്ക്കാരത്തിനിടെ പള്ളിയില്‍ ഗ്രനേഡ് ആക്രമണം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ പള്ളിയ്ക്കുള്ളില്‍ ഗ്രേനേഡ് ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഗ്രനേഡ് സ്‌ഫോടനം ഉണ്ടായത്. പള്ളി വളപ്പിലാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
ജാമിയ ട്രെന്‍സ് മോസ്‌ക്കിലാണ് സ്‌ഫോടനം ഉണ്ടായത്. പള്ളിയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ഒരു കണ്ടെയ്‌നറിലാണ് സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രഭാത നമസ്‌ക്കാരത്തിനായി ഒട്ടേറെപ്പേര്‍ പള്ളിയില്‍ എത്തിയിരുന്നു.

സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് നാട്ടുകാര്‍ പൊലീസിനെ ഏല്‍പ്പിച്ചു. ഷോപിയാനില്‍ ബുധനാഴ്ച ഉച്ച മുതല്‍ തന്നെ ഗ്രനേഡ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍, പൊലീസ് ഓഫീസര്‍, ഒരു ഗ്രാമവാസി എന്നിവര്‍ക്കാണ് ബുധാഴ്ചത്തെ സ്‌ഫോടനത്തില്‍ പരിക്കേറ്റത്. പള്ളിയിലെ സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications