പഠാൻകോട്ട് സൈനിക ഗേറ്റിന് സമീപം ഗ്രനേഡ് സ്‌ഫോടനം, പോലീസ് ചെക്‌പോസ്റ്റുകളിൽ അതീവ ജാഗ്രത
ചണ്ഡീഗഡ്; പഞ്ചാബിലെ പഠാൻകോട്ടിലെ സൈന്യത്തിന്റെ ആർമി സ്റ്റേഷന് സമീപം ഗ്രനേഡ് ആക്രമണം. തിങ്കളാഴ്ച പുലർച്ചെയാണ് ധീരാപുലിന് സമീപം സൈന്യത്തിന്റെ ത്രിവേണി ഗേറ്റിൽ സ്‌ഫോടനമുണ്ടായത്.ദേശീയ വാർത്താ ഏജൻസിയായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
പ്രദേശത്ത് നിന്ന് വിവാഹ ഘോഷയാത്ര പോകുന്നതിനിടെ ബൈക്കിലെത്തിയ അജ്ഞാതർ ആർമി സ്റ്റേഷൻ ഗേറ്റിന് സമീപം ഗ്രനേഡ് എറിയുകയായിരുന്നുവെവ്വാണ് റിപ്പോർട്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പോലീസ് സേന സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പഠാൻകോട്ടിലെ എല്ലാ പോലീസ് ചെക്ക് പോസ്റ്റുകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും എസ് എസ് പി സുരേന്ദ്ര ലാമ്പ പറഞ്ഞു.

അഞ്ച് വർഷം മുമ്പ് പഠാൻകോട്ടിലെ വ്യോസേന ക്യാമ്പ് ആക്രമിക്കപ്പെട്ടിരുന്നു. പഞ്ചാബിലെ കത്വ-ഗുർദാസ്പൂർ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടന്ന ആറ് ഭീകരരായിരുന്നു ആക്രമണം നടത്തിയത്. അന്ന് ഏഴഅ സൈനികരാണ് വീരമൃത്യു വരിച്ചത്. ഭീകരരുമായി ഏതാണ്ട് 80 മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിലായിരുന്നു മലയാളി ലഫ്. കേണൽ ഇ.കെ.നിരഞ്ജൻ ഉൾപ്പെടെ ഏഴു സൈനികർക്ക് ജീവൻ നഷ്ടമായത്. താവളത്തിൽ നുഴഞ്ഞുകയറിയ നാലു ഭീകരരെ മൂന്നു ദിവസമെടുത്താണു വധിക്കാനായത്.












Click it and Unblock the Notifications