Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ അറസ്റ്റ്; ബെംഗളൂരുവില്‍ വനിതാ ആക്ടിവിസ്റ്റ് പിടിയില്‍

ദില്ലി: ആഗോള തലത്തില്‍ പ്രശസ്തയായ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗിന്റെ ടൂള്‍ കിറ്റുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റ്. 21 വയസുള്ള ദിശ ദേവി എന്ന ആക്ടിവിസ്റ്റിനെയാണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ആദ്യത്തെ അറസ്റ്റാണിത്. ഫ്രൈഡെ ഫോര്‍ ഫ്യൂച്ചര്‍ എന്ന പ്രചാരണത്തിന് നേതൃത്വം നല്‍കിയവിരില്‍ ഒരാളാണ് ദിശ. ടൂള്‍കിറ്റ് എഡിറ്റ് ചെയ്തതും പ്രചരിപ്പിച്ചതും ദിശയാണെന്ന് പോലീസ് ആരോപിക്കുന്നു.

g

ദില്ലി അതിര്‍ത്തികളില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ഗ്രെറ്റ തന്‍ബര്‍ഗ് ഈ മാസം ആദ്യത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഒരു ടൂള്‍കിറ്റ് പങ്കുവച്ചത്. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കാനും വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് മുമ്പില്‍ പ്രതിഷേധിക്കാനുള്ള വഴികളും നിര്‍ദേശിക്കുന്നതായിരുന്നു ടൂള്‍കിറ്റ്. ആദ്യം പോസ്റ്റ് ചെയ്ത ടൂള്‍കിറ്റ് പിന്‍വലിക്കുകയും പിന്നീട് പുതിയത് പോസ്റ്റ് ചെയ്യുകയുമുണ്ടായി. ഇത് രാജ്യത്തിനെതിരായ ആക്രമണം എന്ന നിലയ്ക്കാണ് ദില്ലി പോലീസ് കണക്കാക്കിയതും കേസെടുത്തതും.

ഗ്രെറ്റ തന്‍ബര്‍ഗ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ സമരം ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. വിവിധ സെലിബ്രിറ്റികളും സാമൂഹിക പ്രവര്‍ത്തകരും സമരത്തിന് പിന്തുണയുമായി രംഗത്തുവന്നു. ഇതിനെ പ്രതിരോധിക്കാന്‍ ബോളിവുഡ് താരങ്ങളും സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള കായിക താരങ്ങളും അണി നിരന്നു. പുറത്തുനിന്നുള്ളവര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട എന്നായിരുന്നു ഇവരുടെ നിലപാട്. ഇതിനെതിരെ രൂക്ഷമായ പ്രതിഷേധം ഇന്ത്യയ്ക്കകത്തും പുറത്തും രൂപപ്പെട്ടു.

കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍

ഈ സാഹചര്യത്തിലാണ് ദില്ലി പോലീസ് ടൂള്‍കിറ്റുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യക്കെതിരായ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക യുദ്ധം പ്രഖ്യാപിക്കലാണിതെന്ന് ദില്ലി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ പ്രവീര്‍ രഞ്ജന്‍ പറഞ്ഞു. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനും ഇവര്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+