കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൂൾകിറ്റ് കേസ്: ദിഷ ഇന്ത്യക്കെതിരായ ആഗോള ഗൂഢാലോചനയുടെ ഭാഗമെന്ന് ദില്ലി പോലീസ്, ജാമ്യത്തിൽ വിധി 23ന്

Google Oneindia Malayalam News

ദില്ലി: ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ ജാമ്യാപേക്ഷയില്‍ ദില്ലി കോടതിയില്‍ വാദം പൂര്‍ത്തിയായി. ദിഷയുടെ ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച വിധി പറയും. കഴിഞ്ഞ ദിവസം പാട്യാല ഹൗസ് കോടതി ജിഷയെ മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റയില്‍ വിട്ടിരുന്നു. ദിഷയ്ക്ക് ജാമ്യം നല്‍കുന്നതിനെ ദില്ലി പോലീസ് കോടതിയില്‍ എതിര്‍ത്തു.

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുളള ആഗോള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ദിഷ രവിയെന്ന് ദില്ലി പോലീസ് ആരോപിച്ചു. തന്റെ പ്രവര്‍ത്തികളുടെ കുറ്റകൃത്യ സ്വഭാവത്തെ കുറിച്ച് ദിഷയ്ക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് ദിഷയുടെ കാര്യത്തില്‍ ആഴത്തിലുളള അന്വേഷണം ആവശ്യമാണെന്നും ദില്ലി പോലീസ് കോടതിയില്‍ വാദിച്ചു. ദിഷയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നും ദില്ലി പോലീസിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു വ്യക്തമാക്കി.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

disha

Recommended Video

cmsvideo
ആരാണീ മോദിയുടെ നരനായാട്ടിന് ഇരയായ പെണ്‍കുട്ടി | Oneindia Malayalam

അതേസമയം നിരോധിക്കപ്പെട്ട സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസുമായി ദിഷയെ ബന്ധിപ്പിക്കാവുന്ന ഒരു തെളിവും ഇല്ലെന്ന് ദിഷ രവിക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് സിദ്ധാര്‍ത്ഥ് അഗര്‍വാള്‍ വാദിച്ചു. ആഗോള തലത്തില്‍ കര്‍ഷക സമരത്തെ ഉയര്‍ത്തിക്കാണിക്കുന്നത് രാജ്യദ്രോഹം ആണെങ്കില്‍ ജയിലില്‍ കഴിയുന്നതിന് പ്രശ്‌നമില്ലെന്നും ദിഷ കോടതിയില്‍ വ്യക്തമാക്കി. പരിസ്ഥിതിയുമായും കൃഷിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പ്രശ്‌നം ആയതിനാലാണ് ദിഷ ഇക്കാര്യങ്ങള്‍ക്കായി ഇറങ്ങിയെന്നും സിദ്ധാര്‍ത്ഥ് അഗര്‍വാള്‍ വാദിച്ചു.

കിടിലൻ ലുക്കിൽ ശിൽപ ഷെട്ടി- ചിത്രങ്ങൾ കാണാം

റിപ്പബ്ലിക് ദിനത്തില്‍ റെഡ് ഫോര്‍ട്ടിലുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പ്രേരണയായത് ടൂള്‍ കിറ്റ് ആണെന്ന് പറയുന്ന ദില്ലി പോലീസ് ആരയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ടൂള്‍ കിറ്റ് ആണ് അക്രമങ്ങള്‍ക്ക് കാരണമായത് എന്നതിന് ഇതുവരെയും ഒരു തെളിവും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ദിഷയുടെ അഭിഭാഷകന്‍ വാദിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ധര്‍മേന്ദര്‍ റാണ ആണ് ദിഷ രവിയുടെ ജാമ്യഹര്‍ജിയില്‍ വിധി പറയുന്നത്.

English summary
Greta Tool Kit Case: Delhi Court verdict on Disha Ravi's bail plea will be on 23rd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X