പ്രതിശ്രുത വധുവിന് പ്രേത ബാധയുണ്ടെന്ന് വരന്‍; കെട്ടിച്ചമച്ച കാരണത്തിന് പുറകില്‍...
റായ്പൂര്‍: വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയ്ക്ക് പ്രേത ബാധയുണ്ടെന്ന് ആരോപിച്ച് വരന്‍ വിവാഹത്തില്‍ നിന്നും ഒഴിഞ്ഞു. വിവാഹത്തിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് വിവാഹം നടക്കില്ലെന്ന് വരന്‍ അറിയിച്ചത്.
നാട്ടുക്കാരെയും ബന്ധുക്കളെയും വിവാഹത്തിന് ക്ഷണിച്ച് സാരിയും ആഭരണങ്ങളും വാങ്ങി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോള്‍ വരന്‍ വിവാഹത്തില്‍ നിന്നം ഒഴിയുന്നതിന്റെ കാരണം പിന്നീടാണ് പുറത്ത് വന്നത്.

വധുവിന് പ്രേത ബാധ
പ്രതിശ്രുത വധുവിന് പ്രേതബാധയെന്ന് ആരോപിച്ച് വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറി.

പിതാവിന് അപകടം
വിവാഹത്തിന് തിയ്യതി നിശ്ചയിച്ച ദിവസത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് വരന്റെ പിതാവിന് ബൈക്ക് അപകടം സംഭവിച്ചത് പെണ്‍കുട്ടിയ്ക്ക് പ്രേതബാധയുള്ളത് കൊണ്ടാണ് എന്നാണ് പറയുന്നത്.

ഏപ്രില്‍ 22 ന് വിവാഹം
ഏപ്രില്‍ 22നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോഴാണ് പിന്‍മാറിയത്.

വിവാഹം നടക്കണമെങ്കില്‍
പ്രശ്‌ന പരിഹാരത്തിനായി പെണ്‍കുട്ടിയുടെ പിതാവ് വരന്റെ വീട്ടില്‍ പോയിരുന്നു. വിവാഹം നടക്കണമെങ്കില്‍ കൂടുതല്‍ സ്ത്രീധനം തരണം എന്നായിരുന്നു ഡിമാന്റ്.

കാരണം വ്യക്തമായി
മാര്‍ച്ച് മാസത്തില്‍ വിവാഹം നിശ്ചയിച്ചതിന് ശേഷം പെണ്‍കുട്ടിയോട് സ്ഥിരമായി വരന്‍ സ്ത്രീധനത്തെക്കുറിച്ച് ചോദിക്കുമായിരുന്നു. വിവാഹത്തിന് കാര്‍ വാങ്ങി തരാന്‍ വീട്ടുക്കാരോട് ആവശ്യപ്പെടാന്‍ ഇയാൾ പലതവണ പറഞ്ഞിരുന്നു. എന്നാല്‍ അത് നടക്കില്ല എന്ന് പെണ്‍കുട്ടി പറഞ്ഞു.

സ്ത്രീധനം
കൂടുതല്‍ സ്ത്രീധനം ലഭിക്കാന്‍ വേണ്ടി മാത്രമാണ് പെണ്‍കുട്ടിയ്ക്ക് പ്രേതബാധയുണ്ടെന്ന് പറഞ്ഞ് വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയത്. എന്നാല്‍ അത്രയ്ക്കും സ്ത്രീധനം നല്‍കാന്‍ വീട്ടുക്കാര്‍ക്ക് കഴിയില്ലായിരുന്നു.

പരാതി
തുടക്കത്തില്‍ നാണക്കേട് ഭയന്ന് പുറത്ത് പറയാന്‍ മടിച്ചെങ്കിലും പെണ്‍കുട്ടി പിന്നീട് വനിതാ കമ്മീഷനില്‍ പരാതി നല്‍കി. പിതാവിന്റെ പരിക്ക് മാറിയാല്‍ വിവാഹം നടത്താം എന്നാണ് പിന്നീട് വരന്റെ വീട്ടുക്കാര്‍ അറിയിച്ചത്.

വിവാഹം വേണ്ട
സ്ത്രീധനത്തിന് വേണ്ടി തന്നെയും കുടുംബത്തെയും സമൂഹത്തില്‍ നാണംക്കെടുത്തിയ യുവാവിനെ വിവാഹം കഴിക്കാന്‍ താല്പര്യമില്ലെന്ന് പെണ്‍കുട്ടി പറ ഞ്ഞു.












Click it and Unblock the Notifications