കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരന്‍ 'രണ്ടെണ്ണം വിട്ട്' മണ്ഡപത്തില്‍: വധു ഇറങ്ങിപ്പോയി!

Google Oneindia Malayalam News

കാണ്‍പൂര്‍: കല്യാണപ്പന്തലില്‍ കയറുന്നതിന് വേണ്ടി രണ്ടെണ്ണം ചെറുത് അടിച്ച ശേഷം പന്തലില്‍ കയറുന്നതൊക്കെ സിനിമയില്‍ നടക്കും. എന്ന് വെച്ച് സംഗതി ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചാലോ. കാണ്‍പൂരില്‍ സംഭവിച്ച പോലെ ഇരിക്കും. വരന്‍ മദ്യപിച്ചിട്ടുണ്ടെന്ന് താലികെട്ടുന്നതിന് തൊട്ട് മുമ്പ് മനസിലായ വധു വിവാഹം ഉപേക്ഷിക്കുകയായിരുന്നു.

ഉത്തര്‍ പ്രദേശിലെ മഹോബ ജില്ലയിലെ അജ്‌നാര്‍ എന്ന സ്ഥലത്ത് ചൊവ്വാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹ ചടങ്ങിന് ഒരുക്കിയ ഡി ജെ പാര്‍ട്ടി നിര്‍ത്തിയതോടെയാണ് വരന്‍ അരവിന്ദും കൂട്ടരും ബഹളം വെച്ച് തുടങ്ങിയത്. വരനും കൂട്ടരും മദ്യപിച്ചിട്ടുണ്ട് എന്ന് മനസിലായ വധു വിവാഹത്തിന് താല്‍പര്യമില്ല എന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.

marriage

മദ്യപിച്ചെത്തിയ വരനുമൊത്തുള്ള വിവാഹം വേണ്ട എന്ന് തീര്‍ത്തുപറഞ്ഞ് ഇറങ്ങിപ്പോയ വധു വീട്ടിലെത്തി മുറിയില്‍ കയറി കതകടച്ചു. പെണ്‍കുട്ടി പറയുന്നതിനെ മാതാപിതാക്കളും ബന്ധുക്കളും കൂടി പിന്തുണച്ചതോടെ വരനും സംഘവും നാണം കെട്ട് ഇറങ്ങിപ്പോകേണ്ട സ്ഥിതി വന്നു. വിവാഹം മുടങ്ങിയതിനെതിരെ വരന്റെ ആള്‍ക്കാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തി.

എന്നാല്‍ പെണ്‍കുട്ടിക്ക് വിവാഹം വേണ്ടെങ്കില്‍ പോലീസ് പിന്നെ എന്ത് ചെയ്യാനാണ് എന്ന് പറഞ്ഞ് ഇവരെ മടക്കി അയച്ചു. വീട്ടുകാര്‍ മാത്രമല്ല നാട്ടുകാരും വധുവിനെ പിന്തുണച്ച് രംഗത്തെത്തിയതായി പോലീസ് ഇന്‍സ്‌പെക്ടര്‍ രാജീവ് യാദവ് പറഞ്ഞു. വരനും കൂട്ടരും മദ്യപിച്ചിരുന്നു എന്നും ഇവരാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് എന്നും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.

English summary
Groom comes drunk, girl refuses to marry in Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X