Get Updates
Get notified of breaking news, exclusive insights, and must-see stories!

വരന്‍ സ്ത്രീധനം ആവശ്യപ്പെട്ടു; വധു വിവാഹത്തിനെത്തിയ മറ്റൊരാളെ വിവാഹം കഴിച്ചു

ഇന്‍ഡോര്‍: ചോദിക്കുന്ന സ്ത്രീധനം എത്രയായാലും അതു നല്‍കി മകള്‍ക്ക് വരനെ കണ്ടുപിടിക്കുന്നവരാണ് മിക്ക മാതാപിതാക്കളും. സ്ത്രീധനം നല്‍കാനില്ലാതെ വിവാഹം നടക്കാതാകുന്നതും, വിവാഹവേളയില്‍ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം മുടങ്ങുന്നതുമൊക്കെ പതിവു വാര്‍ത്തകളാണ്. എന്നാല്‍ മധ്യപ്രദേശില്‍ നിന്നും പുറത്തുവരുന്നത് വ്യത്യസ്തമായ മറ്റൊരു വാര്‍ത്തയാണ്.

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. വിവാഹത്തിനുള്ള ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായി വരന്‍ വധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇവിടെ സ്ത്രീധനത്തിന്റെ വിഷയം ഉയര്‍ന്നുവരുന്നത്. നേരത്തെ ആവശ്യപ്പെട്ടിരുന്നതിനെക്കാള്‍ കൂടുതല്‍ സ്ത്രീധനമായിരുന്നു ഫരീദ് ഷാ എന്നു പേരുള്ള വരന്റെയും വീട്ടുകാരുടെയും ആവശ്യം.

marriage

കാറും വിലപിടിപ്പുള്ള മറ്റു സാധനങ്ങളുമായിരുന്നു വരന്‍ ആവശ്യപ്പെട്ടത്. വിവാഹത്തിന്റെ അവസാന നിമിഷങ്ങളായതിനാല്‍ എന്തു ചോദിച്ചാലും വധുവിന്റെ വീട്ടുകാര്‍ തരുമെന്നായിരുന്നു ഫരീദിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, സ്ത്രീധനം നല്‍കാനില്ലാതെ വിവാഹം മുടങ്ങുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ വധു തമന്ന വിഷയത്തില്‍ ഇടപെട്ടു.

സ്ത്രീധനത്തെ സ്‌നേഹിക്കുന്ന ഒരു വരനെ തനിക്ക് ആവശ്യമില്ലെന്നായിരുന്നു തമന്നയുടെ പക്ഷം. എത്ര സ്ത്രീധനം നല്‍കിയാലും അയാളെ വിവാഹം കഴിക്കില്ലെന്നും തമന്ന ഉറപ്പിച്ചു പറഞ്ഞു. പകരം വിവാഹത്തിനെത്തിയ ഒരാളെ വീട്ടുകാര്‍ കണ്ടുപിടിച്ചപ്പോള്‍ തമന്ന അയാളെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. ഫരീദിനും വീട്ടുകാര്‍ക്കും എതിരെ സ്ത്രീധന പരാതി നല്‍കാനും തമന്ന മടിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+