വിവാഹദിവസം വരനെത്തിയില്ല; എല്ലാത്തിനും കാരണം അമ്മായിയച്ഛൻ; വിവാഹം വേണ്ടെന്ന് വധു!!
മുഹൂർത്തമായിട്ടും വരനും വന്നില്ല വരന്റെ കുടുംബത്തിലുള്ള ആരും വന്നില്ല.

വിവാഹ ദിവസം വധു വിവാഹവേദയിൽ എത്തിയിട്ടും വരൻ എത്താതിരുന്നാൽ എന്തുചെയ്യും. വിവാഹത്തിന്റെ തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായി. സാധാരണ വരൻ വധു വരും മുമ്പ് വേദിയിൽ എത്തിയിരിക്കേണ്ടതാണ്. പക്ഷേ മുഹൂർത്തമായിട്ടും വരനും വന്നില്ല വരന്റെ കുടുംബത്തിലുള്ള ആരും വന്നില്ല.
വധുവും വീട്ടുകാരും ബന്ധുക്കളും വധുവിന്റെ ഭാഗത്ത് നിന്ന് ക്ഷണിച്ചുവന്ന അതിഥികളും മാത്രം. ആകെ മൊത്തം വശപിശക്. വരൻ എത്താതായേെതാടെ എല്ലാവരും ആശങ്കയിലായി. കാരണം അറിയാൻ വേണ്ടി. വധുവിന്റെ കുടുംബം അവരെ വിളിച്ചു. വിവാഹത്തിന് എത്താതിരുന്നതിന് കാരണം തിരക്കി. എന്നാൽ അവർ പറഞ്ഞ കാരണം കേട്ട് വധുവിന്റെ ബന്ധുക്കൾ ആകെ ഞെട്ടി.
എന്താണെന്നോ...
സംഭവം നടന്നത് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലാണ്. വരന്റെ വീട്ടുകാർ വിവാഹം വേണ്ടെന്ന് വെച്ചതൊന്നുമല്ല. വരന്റെ അച്ഛൻ പത്ത് ദിവസത്തേക്ക് വിവാഹം മാറ്റിവെച്ചതായിരുന്നു. എന്നാൽ ഇക്കാര്യം വധുവിന്റെ വീട്ടുകാരോട് പറഞ്ഞതുമില്ല. ഇവർ മുമ്പ് തീരുമാനിച്ചിരുന്ന ദിവസം തന്നെ വിവാഹത്തിന് എത്തി. അതുമാത്രമല്ല വരന്റെ വീട്ടുകാർ കാറും മറ്റ് സാധനങ്ങൾ വധുവിന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.
വരൻ എത്താതായതോടെ വിവാഹം നടന്നില്ല. പക്ഷേ വധുവിന്റെ വീട്ടുകാർ വെറുതേയിരുന്നില്ല വരനും വീട്ടുകാർക്കുമെതിരെ പരാതി നൽകി. സ്ത്രീധനം ആവശ്യപ്പെട്ടതിന് വധുവിന്റെ സഹോദരൻ വരനും കുടുംബത്തിനും എതിരെ എഫ്‌ഐആർ ഫയൽ ചെയ്തതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. വിവാഹച്ചെലവ് വരന്റെ കുടുംബത്തിന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ചമോലി സ്വദേശിയുമായി സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നതായി വധുവിന്റെ സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുകയും 2023 മാർച്ച് 1 ന് വിവാഹം നടത്തുകയും ചെയ്തു.
Skin Care: പ്രായത്തെ പിടിച്ചുകെട്ടാം.....എന്നും മധുരപ്പതിനാറിൽ നിൽക്കാം
നിശ്ചയിച്ച തീയതിയിൽ, വധുവിന്റെ വീട്ടുകാർ വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയെങ്കിലും വരനും കുടുംബവും വന്നില്ല.
വിവാഹ തീയതി സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ടെന്നും മാർച്ച് 10ന് വിവാഹ ഘോഷയാത്ര വരുമെന്നും വരന്റെ വീട്ടുകാർ പറഞ്ഞതായി വധുവിന്റെ വീട്ടുകാർ ആരോപിച്ചു. അവർ നേരത്തെ പറഞ്ഞിരുന്ന 100 ന് പകരം 150 അതിഥികൾ ഉണ്ടാകും. പിന്നീട് വരന്റെ വീട്ടുകാരുടെ അവസാന നിമിഷത്തെ ആവശ്യത്തിൽ ക്ഷുഭിതയായ വധു യുവാവിനെ വിവാഹം കഴിക്കാൻ വിസമ്മതിച്ചു.












Click it and Unblock the Notifications