വധുവിന് തൊട്ടടുത്തെത്തും മുന്പ് വരന്‍ വെടിയേറ്റ് മരിച്ചു, പ്രണയമോ? പ്രതികാരമോ? പൊലീസ് കുഴങ്ങുന്നു
അലഹബാദ്: വധുവിന് തൊട്ടടുത്ത് എത്തും മുമ്പ് വരന്‍ വെടിയേറ്റ് മരിച്ചു. വിവാഹ സംഘം ആഘോഷങ്ങളുടെ ഭാഗമായി വെടിയുതിര്‍ത്തതാണ് മരണത്തില്‍ കലാശിച്ചത്. ഉത്തര്‍പ്രദേശിലാണ് സംഭവം. അമിത് രാസ്‌തോഗി (28) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
വധുവിന്റെ വീട്ടിലേയ്ക്കുള്ള യാത്രയിലാണ് വരന്‍ വെടിയേറ്റ് മരിയ്ക്കുന്നത്. വരന്റെ ഒപ്പമുണ്ടായിരുന്ന ആളുകള്‍ വിവാഹ ആഘോഷത്തിന്റെ ഭാഗമായി വെടിയുതിര്‍ത്തിരുന്നു. കുതിരപ്പുറത്തായിരുന്നു വരന്റെ യാത്ര. തലയ്ക്ക് വെടിയേറ്റ വരന്‍ കുതിരപ്പുറത്ത് നിന്നും താഴെ വീഴുകയായിരുന്നു.
അതേസമയം ആഘോഷങ്ങളുടെ മറവില്‍ ആരെങ്കിലും യുവാവിനെ കരുതി കൂട്ടി കൊന്നതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇത്തരത്തില്‍ അന്വേഷണം പുരോഗമിയ്ക്കുന്നുണ്ട്.

വെടിയേറ്റു
തലയ്ക്ക് വെടിയേറ്റാണ് വരന്‍ മരിയ്ക്കുന്നത്. വധുവിന്റെ വീട്ടില്‍ എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു മരണം

ആഘോഷ സംഘം
വരനൊപ്പമുണ്ടായിരുന്നവര്‍ വെടിയുതിര്‍ത്തിരുന്നു.

കൊലപാതകം
കരുതിക്കൂട്ടി വരനെ വെടിവച്ച് കൊന്നതാണോ എന്നും സംശയിക്കുന്നുണ്ട്

ഉത്തരേന്ത്യ
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലപ്പോഴും വിവാഹങ്ങളില്‍ വെടിയുതിര്‍ക്കുന്നത് പതിവാണ്.












Click it and Unblock the Notifications