കുടിച്ച് പൂസായി വിവാഹ വേദിയില്‍ കിടന്നുറങ്ങി വരന്; വധു ചെയ്തത് കേട്ടാല്‍ ഞെട്ടും
വിവാഹ വേദിയില്‍ എത്തിയ വരന്റെ തലതെറിച്ച കാര്യങ്ങള്‍ കണ്ടപ്പോള്‍ വധുവിന് ആകെ കലിപ്പായിരിക്കുകയാണ്. ഇതേ തുടര്‍ന്ന് സംഭവിച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ദില്ലി: വിവാഹം ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും സുപ്രധാനപ്പെട്ട കാര്യമായിരിക്കും. എന്നാല്‍ അപ്രതീക്ഷിതമായി പല കാര്യങ്ങളും വിവാഹത്തില്‍ സംഭവിക്കാം. അത് ചിലപ്പോള്‍ വിവാഹം തന്നെ ഇല്ലാതാക്കുന്നതിലേക്കും നയിക്കാം. അങ്ങനൊരു അബദ്ധം ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് കല്യാണ പയ്യന് തന്നെയാണ്.
വിവാഹ വേദിയില്‍ എത്തിയ വരന്റെ തലതെറിച്ച കാര്യങ്ങള്‍ കണ്ടപ്പോള്‍ വധുവിന് ആകെ കലിപ്പായിരിക്കുകയാണ്. ഇതേ തുടര്‍ന്ന് സംഭവിച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കാം.....

കുടിച്ച് പൂസായി എത്തി വരന്
അസമിലെ നല്‍ബാരി ജില്ലയിലാണ് സംഭവം നടന്നത്. കുടിച്ച് ലക്കുകെട്ടാണ് വരന് വിവാഹത്തിനായി എത്തിയത്. ഇയാള്‍ മണ്ഡപത്തില്‍ കിടന്ന് ഉറങ്ങുകയും ചെയ്തു. ഒട്ടും ബോധമില്ലാത്ത അവസ്ഥയിലായിരുന്നു വരന്. യുവാവിന്റെ മര്യാദയില്ലാത്ത പ്രവര്‍ത്തിയില്‍ കടുത്ത ദേഷ്യത്തിലായിരുന്നു യുവതി. പിന്നീടൊന്നും അവര്‍ ആലോചിച്ചില്ല. വിവാഹം തന്നെ വേണ്ടെന്ന് വെക്കുകയായിരുന്നു ഇവര്‍. എല്ലാവരെയും ഞെട്ടിച്ച സംഭവമായിരുന്നു ഇത്.

വീഡിയോകളില്‍ എല്ലാം വ്യക്തം
മദ്യപിച്ച് ഓര്മ തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഈ യുവാവ്. പൂജകള്‍ പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഇയാള്‍. അതുകൊണ്ട് വിവാഹത്തിനുള്ള മന്ത്രങ്ങള്‍ ഏറ്റുചൊല്ലാനും ഇയാള്‍ക്ക് സാധിച്ചിരുന്നില്ല. ഇതെല്ലാം വീഡിയോയില്‍ നിന്ന് വ്യക്തമായി കാണാന്‍ സാദിക്കുമായിരുന്നു. വിവാഹ സംബന്ധമായ കര്‍മങ്ങള്‍ നടക്കുമ്പോള്‍ പൂജാരി പറഞ്ഞ് കൊടുക്കുന്ന മന്ത്രങ്ങള്‍ പറയാനാവാതെ ഇയാള്‍ മാറി നില്‍ക്കുന്നത് കാണാം. നല്‍ബാരി ടൗണിലെ പ്രസന്‍ജിത്ത് ഹലോയ് എന്ന യുവാവാവാണ് ഇയാള്‍ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

വധുവിന് ആകെ നിരാശ
നല്ല രീതിയിലാണ് വിവാഹം നടന്ന് കൊണ്ടിരുന്നതെന്ന് വധുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. എല്ലാ പൂജകളും ഞങ്ങള്‍ ഒരുമിച്ചാണ് നടത്തിയത്. ഞങ്ങളുടെ കുടുംബം ഈ വിവാഹം ഏറ്റവും നല്ല രീതിയില്‍ നടത്താനാണ് ശ്രമിച്ചത്. പക്ഷേ വരന്റെ പ്രവര്‍ത്തികള്‍ എല്ലാം തകിടം മറിച്ചു. അതോടെയാണ് വധു വിവാഹത്തിനില്ലെന്ന് തീരുമാനിച്ചത്. വരന്റെ കുടുംബത്തിലെ 95 ശതമാനം ആളുകളും മദ്യപിച്ചിരുന്നു. ഗ്രാമത്തലവനെ ഇതിന് ശേഷം കാര്യങ്ങള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസിനെയും വിവരമറിയിച്ചതായി വധുവിന്റെ ബന്ധുക്കള്‍ അറിയിച്ചു.

എല്ലാം വരന്റെ കുറ്റം
ആ വരന്റെ ഭാഗത്താണ് തെറ്റുകള്‍ മുഴുവന്‍ സംഭവിച്ചിരിക്കുന്നതെന്ന് വധുവിന്റെ ബന്ധുക്കള്‍ വ്യക്തമാക്കി. കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും വരന് സാധിക്കുന്നുണ്ടായിരുന്നില്ല. അത്രയ്ക്ക് മദ്യപിച്ചിരുന്നു ആ യുവാവ്. അത് മാത്രമല്ല, വരന്റെ പിതാവ് അതിനേക്കാള്‍ മദ്യപിച്ച നിലയിലായിരുന്നു. അതേസമയം വരന്റെ വീട്ടുകാരില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് വധുവിന്റെ വീട്ടുകാര്‍. നല്‍ബാരി പോലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതിയും നല്‍കിയിട്ടുണ്ട്.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications