വരന്‍ കണക്കില്‍തോറ്റു, വധു മണ്ഡപത്തില്‍ നിന്നിറങ്ങിപ്പോയി
റസൂലാബാദ്:കണക്കിന് നിത്യ ജീവിതത്തില്‍ ഇത്ര പ്രാധാന്യമൊ? കണക്കറിയാതെ ഇലി ആരും കല്യാണം കഴിക്കാന്‍ നില്ക്കണ്ടാട്ടേ കണക്ക് കാരണം ഉത്തര്‍ പ്രദേശ് സ്വദേശിയായ യുവാവിന് നഷ്ടപ്പെട്ടത് തന്റെ വിവാഹം തന്നെയാണ്. വരന് കണക്കറിയില്ലെന്ന് പറഞ്ഞ് വധു വിവാഹവേദിയില്‍ നിന്നും ഇറങ്ങിപ്പോയി. വടക്കന്‍ യു.പിയിലെ കാണ്‍പൂരിനടുത്തുള്ള റസൂലാബാദ് ഗ്രാമത്തിലാണ് സംഭവം.
വിവാഹദിനത്തില്‍ പതിനഞ്ചും ആറും കൂട്ടിയാല്‍ എത്ര കിട്ടുമെന്ന് വധു വരനോട് ചോദിച്ചു. വരന്‍ പതിനേഴെന്ന് ഉത്തരം പറഞ്ഞു. ഉത്തരം കേട്ടതോടെ ഞെട്ടിപ്പോയ വധു വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

വധുവിനെ വരന്റെ ബന്ധുക്കള്‍ വിവാഹത്തിന് ആവുന്നതും നിര്‍ബന്ധിച്ചെങ്കിലും അവര്‍ തയ്യാറായില്ല. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് പോലും പറയാനാകുന്ന ഒരു ഉത്തരമാണിതെന്ന് പറഞ്ഞ വധുവിന്റെ പിതാവ് മോഹര്‍ സിംഗ് യുവാവിന് വിദ്യാഭ്യാസമില്ലെന്ന കാര്യം വരന്റെ വീട്ടുകാര്‍ ഒളിച്ചു വച്ചെന്ന് ആരോപിച്ചു.
സംഭവം ബഹളമായതോടെ പൊലീസ് സ്ഥലത്തെത്തി. വിവാഹത്തിന് വേണ്ടി ഇരുവീട്ടുകാരും കൈമാറിയ സമ്മാനങ്ങളും ആഭരണങ്ങളും മറ്റും തിരികെ നല്‍കി.












Click it and Unblock the Notifications