വിവാഹപന്തലിൽ പഴവുമായി വരൻ; കരണംനോക്കിപൊട്ടിച്ച് വധു; പിന്നീട് നടന്നത് ഇങ്ങനെ
കല്യാണ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പുതിയ കാര്യമൊന്നുമല്ല. രസകരമായ പല സംഭവങ്ങളും വിവാഹദിവസങ്ങളില്‍ നടക്കാറുണ്ട്. അത് ആരെങ്കിലും വീഡിയോ എടുക്കുകയും സോഷ്യല്‍മീഡിയയില്‍ ഇടുകയും അത് വൈറലാവാറും ചെയ്യാറുണ്ട്.
ഇപ്പോള്‍ അത്തരത്തിലൊരു വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്. ഒരു കല്യാണം അടിമുടി കുളമായിപ്പോകുന്നതാണ് സംഭവം. വില്ലനായത് ഒരു പഴവും. സംഭവം എന്താണ് എന്ന് വിശദമായി അറിയാം..

കല്യാണത്തിന് പല ചടങ്ങുകളും ഉണ്ടാവാറുണ്ടല്ലോ. ചിലത് വളരെ രസകരവും ആയിരിക്കും. ഇനി പറയാന്‍ പോകുന്നത് ഒരു ചടങ്ങിന് പിന്നാലെ വരനും വധുവും വേദിയില്‍ വെച്ച് അടിയാവുകയും കല്യാണം ഒടുവില്‍ വലിയ വഴക്കിലേക്ക് എത്തുകയും ചെയ്യുന്നതാണ്. സാധരാണ കല്യാണം കഴിഞ്ഞുകഴിഞ്ഞാല്‍ വരനും വധുവും പരസ്പരം മധുരം കൊടുക്കുന്ന ചടങ്ങ് ഉണ്ടാവാറുണ്ട്. പാലും പഴവുമാണ് കൊടുക്കാറുള്ളത്. അങ്ങനെ ഈ കല്യാണത്തിനും ഉണ്ടായി അത്തരത്തില്‍ ഒരു ചടങ്ങ്. വളരെ സന്തോഷത്തോടെ അവസാനിക്കേണ്ട ചടങ്ങ് അവസാനിച്ചതോ ഇങ്ങനെയും...

വരന്‍ വധുവിന് പഴം കൊടുക്കുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. എന്നാല്‍ ഇയാള്‍ വധുവിനെ പഴം തിന്നാന്‍ നിര്‍ബന്ധിക്കുന്നതും കാണാം. എന്നാല്‍ വധു ആ പഴം തിന്നാന്‍ വിസമ്മതിക്കുകയാണ്. വരന്‍ വധുവിന്റെ വായില്‍ പഴം നിര്‍ബന്ധിച്ച് വെച്ചുകൊടുക്കുമ്പോള്‍ വധു വരന്റെ കൈ പിടിക്കുന്നുണ്ട്. എന്നാല്‍ ഇയാള്‍ വീണ്ടും നിര്‍ബന്ധിച്ചതോടെ വധുവിന് ആകെ നിയന്ത്രണം നഷ്ടടമായി...

എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് വധു വരനിട്ട് ഒന്നുപൊട്ടിച്ചു. ഇതോടെ സംഭവം മാറി, വധുവിന്റെ അടികിട്ടിയ വരന്‍ തിരിച്ചും കൊടുത്തു അടി. തരുതുരെ അടി. വരന്‍ നിര്‍ത്തിയപ്പോള്‍ വധുവും കൊടുത്തു, ഒടുവില്‍ വരന്‍ വേദിയില്‍ നിന്ന് ഇറങ്ങി....നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

ഇത്തരത്തിൽ ഒരു വരനെ കല്യാണം കഴിക്കരുതെന്നാണ് കമന്റുകൾ, പരസ്പര സ്നേഹവും വിശ്വാസവും ബഹുമാനവും ഇല്ലാതെ എങ്ങനെയാണ് ഒരുമിച്ച് ജീവിക്കുക എന്നതാണ് ചിലർ ചോദിക്കുന്നത്. ഇത് ആദ്യമായല്ല വിവാഹം മുടങ്ങുന്ന വാർത്തകൾ വരുന്നത്.
നേരത്തെ കല്യാണത്തിന് നിമിഷങ്ങൾക്ക് മുമ്പ് കാമുകനെ കാണാൻ പോയ വധുവിനെ വരൻ വേണ്ടെന്ന് വെച്ച സംഭവം ഉണ്ടായിട്ടുണ്ട്..

അതുപോലെ കല്യാണ ദിവസം വരനെ വേണ്ടെന്ന് വെച്ച് വരന്റെ അനിയനെ വധു വിവാഹം ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. വരൻ നേരത്തെ വിവാഹം കഴിഞ്ഞ ആളാണെന്ന് പുറത്തുവന്നതോടെയാണ് വധു കല്യാണം വേണ്ടെന്ന് പറഞ്ഞു. ഇതോടെ വരന്റെ ഇളയ സഹോദരനെ വധു കല്യാണം കഴിക്കുകയായിരുന്നു....












Click it and Unblock the Notifications