Get Updates
Get notified of breaking news, exclusive insights, and must-see stories!

വരന് മാലയിട്ടതേ ഓര്‍മ്മയുള്ളൂ; കല്യാണപ്പെണ്ണ് മുഖത്തടിച്ച് ഇറങ്ങിപ്പോയി, വൈറല്‍ വീഡിയോ

ലക്‌നൗ: താലി കെട്ട് കാണാന്‍ വേണ്ടി വന്നവരെ അത്ഭുതപ്പെടുത്തുക്കൊണ്ടാണ് വിവാഹ വേദിയില്‍ അക്കാര്യം സംഭവിച്ചത്. അണിഞ്ഞൊരുങ്ങി വിവാഹത്തിനെത്തിയ വധു എല്ലാവരെയും അമ്പരിപ്പിച്ച് വരന്റെ മുഖത്തടിക്കുകയായിരുന്നു. പിന്നാലെ തന്നെ വധു വേദി വിടുകയും ചെയ്തു. വേദിയില്‍ വരനും ക്യാമറക്കാരും പൂജാരിയും അടക്കം എല്ലാവരും വിവാഹം നടക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. ഇതിനിടെയിലാണ് അപ്രതീക്ഷിതമായി ഈ കാര്യങ്ങള്‍ സംഭവിച്ചത്.

viral news

വരന്‍ ആദ്യം മാലയിട്ടതോടെ വരനെ വധു ഒരു തവണ അടിച്ചു. രണ്ടാമത് ഒരു അടി കൂടി നല്‍കിയതിന് ശേഷമാണ് വധു വേദിയില്‍ നിന്നും ഇറങ്ങിപ്പോയത്. ഉത്തര്‍ പ്രദേശിലെ ഹാമിര്‍പൂരിലാണ് എല്ലാവരയും ഞെട്ടിച്ച സംഭവം നടന്നത്. ഈ വീഡിയോ ആകട്ടെ സോഷ്യല്‍ മീഡിയയില്‍ വൈറലും.

രണ്ട് കുടുംബങ്ങളും സംസാരിച്ച് വിവാഹത്തിനായി എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ സംഭവം നടന്നത്. പെണ്‍കുട്ടിക്ക് വിവാഹത്തിന് താല്‍പര്യമില്ലാത്തതാവാം ഇങ്ങനെ ഒരു സംഭവത്തിന് വഴിവച്ചതെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+