മകന്റെ വിവാഹ ചടങ്ങില്‍ പിതാവ് വെടിയേറ്റ് മരിച്ചു; വീഡിയോ
ഉജ്ജയിന്‍: മകന്റെ വിവാഹ ചടങ്ങില്‍ പിതാവ് വെടിയേറ്റ് മരിച്ചു. മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലാണ് അപകടം നടക്കുന്നത്. തിങ്കളാഴ്ച രാത്രി മകന്റെ വിവാഹത്തിന്റെ ആഘോഷ ചടങ്ങില്‍ നടത്തിയ വെടിവെയ്പ്പിലാണ് ഇയാള്‍ക്ക് വെടിയേല്‍ക്കുന്നത്.
മന്‍സൂര്‍ പട്ടേല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ചടങ്ങില്‍ തോക്കില്‍ വെടിയുണ്ടകള്‍ നിറച്ച് വെടിവെയ്ക്കുന്നത് വീഡിയോയില്‍ കാണുന്നുണ്ട്. ഉന്നം തെറ്റിയ ഒരു യുവാവില്‍ നിന്നാണ് പട്ടേലിന് വെടിയേല്‍ക്കുന്നത്. ഇയാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. വിവാഹത്തിനും മറ്റ് ആഘോഷ പരിപാടികള്‍ക്കും തോക്ക് ഉപയോഗിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വെടിവെയ്പ്പില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു.
പിതാവ് വെടിയേറ്റ് മരിക്കുന്നതിന്റെ വീഡിയോ കാണൂ...












Click it and Unblock the Notifications