താലികെട്ടിനിടെ വരന്റെ പാന്റൂരി വീണു; എല്ലാവരും ചിരിച്ചപ്പോൾ കൂടെ ചിരിച്ചു, കാര്യം അറിഞ്ഞപ്പോൾ ട്വിസ്റ്റ്!!
ജീവിതത്തിൽ എന്നും ഓർത്തുവെക്കാനുള്ള ദിവസമാണ് വിവാഹ ദിവസം. ഏറെ പവിത്രതയുള്ള, സന്തോഷമുള്ള ദിവസമായിട്ടാണ് ഭൂരിപക്ഷവും വിവാഹത്തെക്കാണുന്നത്. കാലങ്ങൾക്ക് അനുസൃതമായി വിവാഹത്തിന് ധാരാളം മാറ്റം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ കുറച്ചുകൂടി രസകരമാണ് വിവാഹങ്ങൾ.
വിവാഹത്തിന്റെ പല രസകരമായ വീഡിയോകളും സോഷ്യൽമീഡിയയിൽ വരാറുണ്ട്. വിവാഹം ദിവസം അടിച്ചുപൊളിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ് എന്നാണ് ആളുകൾ കരുതുന്നത്. ഇനി പറയാൻ പോകുന്നത് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിവാഹ വീഡിയോയെക്കുറിച്ചാണ്. വിവാഹത്തിനിടെ അപ്രതീക്ഷിതമായി നടന്ന ഒരു സംഭവമാണ് ഈ വീഡിയോയിൽ ഉള്ളത്.

വിവാഹ ദിവസം നിങ്ങൾ വിവാഹം ചെയ്യാൻ പോകുന്ന ആളുടേയും അതിഥികളുടേയുമൊക്കെ മുന്നിൽ വെച്ച് നിങ്ങളുടെ പാന്റ് ഊരി വീണാൽ എന്ത് ആയിരിക്കും അവസ്ഥ. ആലോചിക്കാൻ വയ്യല്ലേ.. എന്നാൽ അങ്ങനൊരു സംഭവം നടന്നു. എന്താണ് സംഭവം എന്ന് നോക്കാം. വരനും വധുവും വേദിയിൽ നിൽക്കുകയാണ് വധു വരന് മാലയിട്ട് കൊടുത്തു, അതിനു ശേഷം വരൻ വധുവിന് മാലയിടാൻ ഒരുങ്ങുകയാണ്, അപ്പോഴാണ് വരന്റെ പൈജാമ അഴിഞ്ഞുവീണത്. മെല്ലേ മെല്ലേ താഴേക്ക് നീങ്ങിയ പൈജാമ മാലയിടുമ്പോഴേക്കും പൂർണമായും അഴിഞ്ഞ് താഴേക്ക് വീണു.
ഇതുകണ്ടുനിന്ന വധുവിന് ചിരി അടക്കാൻ സാധിച്ചില്ല, വധുവും വരനും എല്ലാവരും കൂടി ചിരിച്ച് ഒരു വഴിയായി. വരന് ആകെ വിഷമമാകുമെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ തെറ്റി. വധുവിന്റെ ചിരി കണ്ട വരനും ചിരി തുടങ്ങി. അങ്ങനെ എല്ലാവരും ചിരിച്ച് കൂട്ടച്ചിരിയായി മാറി. എന്നാൽ എന്തിനാണ് എല്ലാവരും ചിരിക്കുന്നതെന്ന് അറിയാതെയായിരുന്നു വരൻ ചിരിച്ചത്. പിന്നീടാണ് തന്റെ പൈജാമ ഊരിവീണ കാര്യം വരന് മനസ്സിലായത് ഉടൻ വലിച്ച് കയറ്റുകയും ചെയ്തു.
@HasnaZarooriHai എന്ന ഉപയോക്താവാണ് വിവാഹത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. വധുവും വരനും വിവാഹ വേദിയിൽ മാലകൾ കൈമാറാൻ തയ്യാറായി നിൽക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഇരുവരും മാലകൾ കൈമാറുമ്പോൾ വരന്റെ പൈജാമ അഴിഞ്ഞു വീഴുകയായിരുന്നു. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി വന്നത്.
ഇദ്ദേഹത്തെ സമ്മതിക്കണം, അത്രയും ആളുകളുടെ മുന്നിൽ പിടിച്ചുനിന്നില്ലേ എന്നാണ് ഒരാൾ പറഞ്ഞത്. വിവാഹത്തിന്റെ ടെൻഷനിൽ പാവം ഒന്നും അറിഞ്ഞില്ല, ഒരുപക്ഷേ ദേഷ്യക്കാരായ ഒരാൾ ആണെങ്കിൽ ഈ ചടങ്ങ് തന്നെ കുളമായേനെ, പയ്യൻ തമാശക്കാരനായത് കൊണ്ട് കാര്യം രസകരമായി അവസാനിച്ചു എന്നാണ് വേറെ ഒരാൾ കമന്റ് ഇട്ടത്. വിവാഹം കണ്ട് മനസ്സുനിറഞ്ഞെന്നാണ് മറ്റൊരു കമന്റ്.












Click it and Unblock the Notifications