വധുവിന്റെ അച്ഛൻ നൽകിയ സമ്മാനം ഇഷ്ടമായില്ലെന്ന് വരൻ; വാട്സാപ്പ് ചാറ്റ് കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ
പല കാരണങ്ങൾ കൊണ്ട് വിവാഹം മുടങ്ങാറുണ്ട്. വിവാഹത്തിന് നിമിഷങ്ങൾക്ക് മുമ്പ് മുടങ്ങിയ സംഭവങ്ങളും നമ്മൾ കേട്ടുകാണും. ഇപ്പോൾ ഒരു വിവാഹം മുടങ്ങിയതിനെക്കുറിച്ചുള്ള പോസ്റ്റാണ് റെഡ്ഡിറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്. വരനും വധുവും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് പങ്കുവെച്ചുകൊണ്ടാണ് സംഭവത്തെക്കുറിച്ച് പറയുന്നത്.
യുവതിയുടെ അച്ഛൻ നൽകിയ സമ്മാനം ഇഷ്ടപ്പെടാത്തതിനെക്കുറിച്ചാണ് യുവാവ് പറയുന്നത്. യു പി എ സി പരീക്ഷ്യ്ക്ക് തയ്യാറെടുക്കുന്ന ഒരു അധ്യാപകനുമായിട്ടാണ് യുവതിയുടെ വിവാഹം ഉറപ്പിച്ചത്. എന്നാൽ അച്ഛൻ നൽകിയ സമ്മാനം ഇഷ്ടമായില്ലെന്ന് യുവതിയോട് യുവാവ് പറയുകയായിരുന്നു. യുവാവിന്റെ പെരുമാറ്റത്തിൽ നിരാശ തോന്നിയ യുവതി പിന്നാലെ തന്നെ വിവാഹത്തിൽ നിന്ന് പിന്മാറി.

" അദ്ദേഹം ഒരു അധ്യാപകനാണ്, യു പി എസ് സിക്ക് തയ്യാറെടുക്കുകയാണ്. എന്റെ സഹോദരിയും സർക്കാർ ജീവനക്കാരിയാണ്, " എന്ന അടിക്കുറിപ്പോടെയാണ് റെഡിറ്റിൽ പോസ്റ്റ് പങ്കുവെച്ചത്. വധുവിൻറെ ഭാഗത്ത് നിന്ന് വിവാഹം വേണ്ടെന്ന് വെച്ചുിവെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. വിവാഹം വേണ്ടെന്ന വെച്ച തീരുമാനത്തെ അഭിനന്ദിക്കുകയാണ് എല്ലാവരും.
നിരവധി പേർ വധുവിനെയും അവരുടെ കുടുംബത്തേയും അവരുടെ നിലാപാടിനെയും അഭിനന്ദിച്ചു. വരന്റെ മനോഭാവം അപകടകരമാണെന്ന് ചിലർ പറഞ്ഞു. " നിങ്ങളുടെ സഹോദരി അക്ഷരാർത്തത്തിൽ രക്ഷപ്പെട്ടു എന്നാണ് ഒരാൾ ഇട്ട കമന്റ്. ഈ തീരുമാനം വലിയൊരും ആശ്വാസമാണ് , നിങ്ങളുടെ സഹോദരി രക്ഷപ്പെട്ടു. " ഈ കമൻ്റ് വായിച്ചതിൽ എനിക്ക് എത്ര സന്തോഷമുണ്ടെന്ന് എനിക്ക് പറയാനാവില്ല. ഈ പോസ്റ്റ് കണ്ട് അയാളുടെ മനോഭാവം ഓർത്ത് എനിക്ക് ശരിക്കും കലിപ്പ് തോന്നി, തുടർന്ന് കമന്റ് പരിശോധിക്കാൻ വന്നതാണ്. ഇതൊക്കെ കണ്ടപ്പോൾ, എനിക്ക് വലിയ ആശ്വാസം തോന്നി," മൂന്നാമത്തെ ഉപയോക്താവ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications