Get Updates
Get notified of breaking news, exclusive insights, and must-see stories!

വരന്റെ ഷൂ ഒളിപ്പിക്കുന്ന ആചാരം, വിവാഹം മുടങ്ങി

ജയ്പൂര്‍: ഇവിടെയിതാ ഒരു വിചിത്രമായ സംഭവം. വിവാഹ ചടങ്ങിന്റെ ഭാഗമായി വരന്റെ ചെരുപ്പുകള്‍ ഒളിപ്പിച്ചു വച്ചത് വഴക്കായി കയ്യാംങ്കളിയായി ഒടുവില്‍ വിവാഹം മുടങ്ങി. രാജസ്ഥാനിലെ ശ്രീഗംഗ നഗറിലാണ് ഒരു ചെരുപ്പിനെ ചൊല്ലിയുള്ള തര്‍ക്കം വിവാഹം മുടങ്ങുന്നതുവരെ എത്തിയത്.

വിവാഹത്തിന്റെ ഭാഗമായി വരന്റെ ചെരുപ്പ് ഒളിപ്പിച്ചുവയ്ക്കുക എന്നത് ഒരു തമാശ ചടങ്ങാണ്. എന്നാല്‍ ചെരുപ്പ് ഒളിപ്പുച്ചുവച്ചതല്ല മോഷ്ടിച്ചതാണെന്ന് പറഞ്ഞ് വഴക്ക് തുടങ്ങുകയായിരുന്നു.

groom-shoes

വരന്റെയും വധുവിന്റെയും ആള്‍ക്കാര്‍ തമ്മില്‍ തര്‍ക്കും മൂര്‍ച്ചിച്ചതോടെ ഷൂ ഒളിപ്പിച്ചു വച്ചയാള്‍ മോഷ്ടാവായി. പിന്നെ കല്ലേറും തമ്മില്‍ തല്ലും. വഴക്കില്‍ വധുവിന്റെ ബന്ധുവായ ഒരു സ്ത്രീക്കുള്‍പ്പടെ ആറ് പേര്‍ക്ക് പരിക്കേറ്റു.

രണ്ട് മണിക്കൂറോളമാണ് വഴക്ക് നീണ്ടു നിന്നത്. എന്തായാലും ഇതോടെ വിവാഹം മുടങ്ങി. വധുവിന്റെ രണ്ട് ബന്ധുക്കളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക പൊലീസ് എത്തി എഫ് ഐ ആര്‍ രജിസ്റ്റില്‍ ചെയ്തു.

സമാനമായ സംഭവം കഴിഞ്ഞ മാസം ബാംഗ്ലൂരില്‍ ഉണ്ടായിരുന്നു. ബിരിയാണി വിളമ്പുന്നതില്‍ വധുവിന്റെ ആള്‍ക്കാരും വരന്റെ ആള്‍ക്കാരും തമ്മിലുള്ള വഴക്കാണ് വിവാഹം മുടങ്ങുന്നതില്‍ കലാശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+