Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണം കഴിക്കും വരെ കുഴപ്പമൊന്നുമില്ല, പെട്ടെന്ന് വരന്റെ ഭാവം മാറി, കല്യാണം വേണ്ടെന്ന് വെച്ച് ഇറങ്ങിപ്പോയി

വൈറൽ ആവാത്ത കല്യാണങ്ങൾ ഇപ്പോൾ കുറവാണ്, സോഷ്യൽമീഡിയ നോക്കിയാൽ ഏറ്റവും കൂടുതൽ പങ്കുവെയ്ക്കപ്പെടുന്നതും വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകളാണ്. ഇപ്പോൾ ഒരു വിവാഹ വീട്ടിൽ അപ്രതീക്ഷിതമായി സംഭവിച്ച കാര്യമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വരനും കൂട്ടരും സന്തോഷപൂർവ്വം വധുവിന്റെ വീട്ടിലേക്ക് വന്നു, ഭക്ഷണം ഒക്കെ കഴിച്ചു. പെട്ടെന്നാണ് ആ സംഭവം നടന്നത്. അതോടെ കല്യാണം തന്നെ കുളമായി. വരൻ വധുവിനെ കൂട്ടാതെ തിരിച്ചപോവുകയും ചെയ്തു.

സംഭവം നടന്നത് ഉത്തർപ്രദേശിൽ ആണ് സൽഗവൻ ഗ്രാമത്തിൽ നിന്നുള്ള വധുവിന്റെ വിവാഹം ഏപ്രിൽ 16 നാണ് നിശ്ചയിച്ചത്. നഗ്ലമഹ്താബ് നായി അബാദിയിലെ യുവാവുമായി ആയിരുന്നു യുവതിയുടെ വിവാഹം തീരുമാനിച്ചത്. വധുവിനും വരനും ഇഷ്ടക്കുറവ് ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ വിവാഹദിവസമായിരുന്നു ആ സംസാരം ഉണ്ടാവുന്നത്.

Marriage viral311

ഒന്നര ലക്ഷം രൂപ അധികം സ്ത്രീധനം ആയി വേണമെന്നായിരുന്നു വരന്റെ വീട്ടുകാരുടെ ആവശ്യം. ഇതോടെ അത് നടക്കില്ലെന്ന് വധുവിന്റെ വീട്ടുകാർ പറഞ്ഞു. ഇതോടെ വിവാഹം നടക്കില്ലെന്ന് വരന്റെ വീട്ടുകാരും പറഞ്ഞു. ഇതിന് പിന്നാലെ വരന്റെ വീട്ടുകാർ കല്യാണം വേണ്ടെന്ന് വെച്ച് മടങ്ങിപ്പോവുകയായിരുന്നു. എന്നാൽ വരനെതിരെ സ്ത്രീധനം വാങ്ങിയതിന് വധുവിന്റെ ബന്ധുക്കൾ പരാതി നൽകി.

വരന്റെ പേരിൽ എഫ്‌ഐആർ എടുത്തതിന് പിന്നാലെ അവർ തങ്ങളെ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി വധുവിന്റെ വീട്ടുകാർ പറഞ്ഞു. വധുവിന്റെ സഹോദരന്റെ പരാതയുടെ അടിസ്ഥാനത്തിലാണ് സെക്ഷൻ 3/4 സ്ത്രീധന നിയനം, സക്ഷെൻ 506 എന്നിവ പ്രകാരം വരനും ഒകു സ്ത്രീയും ഉൾപ്പെടെ ഉള്ള കുടുംബാങ്ങൾക്കുമെതിരെ എഫ്‌ഐആർ എടുത്തത്. തവാ കോട്വാലി പോലീസാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

ഇതാദ്യമായല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നത്. കല്യാണത്തിന്റെ അവാലാന നിമിഷം സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരിൽ വിവാഹ ദിവസം വിവാഹം മുടങ്ങിയിട്ടുണ്ട്. ട്രാക്ടർ സ്ത്രീധനം ചോദിച്ചും ബൈക്ക് സ്ത്രീധനം ചോദിച്ചും കിട്ടാതെ വന്നപ്പോൾ‌ വിവാഹം വേണ്ടെന്ന് വെച്ച കേസുകൾ ഉണ്ടായിട്ടുണ്ട്. സ്ത്രീധനം ചോദിച്ചതിന് വരനെ ബന്ദിയാക്കി വെച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

സ്ത്രീധനത്തിന്റെ പേരിൽ മാത്രമല്ല. മറ്റ് പല കാരണങ്ങളുടെ പേരിൽ അവസാന നിമിഷം കല്യാണം മുടങ്ങിപ്പോയ സംഭവം ഉണ്ടായിട്ടുണ്ട്.

അവസാന നിമിഷം കാമുകനെ കാണാൻ പോയ വധുവിനെ വേണ്ടെന്നുവെച്ച വരൻ ഉണ്ട..വാഴപ്പഴം വായിലേക്ക് കുത്തിയതിന് വരനെ വേണ്ടെന്ന് വച്ച വധുവുണ്ട്. അങ്ങനെ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+