കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിടെ കല്ല്യാണം ബാങ്കില്‍ പണം മാറ്റല്‍!കല്ല്യാണദിവസം വരന്‍ ബാങ്കിലെ ക്യൂവില്‍ പെട്ടു...

ഷൊഹേബ് ഷേഖ് എന്ന ഒാട്ടോ ഡ്രൈവറാണ് തന്‍റെ കല്ല്യാണദിവസം ബാങ്കിലെ ക്യൂവില്‍ പെട്ടു പോയത്.

  • By Afeef Musthafa
Google Oneindia Malayalam News

അഹമ്മദാബാദ്: അണിഞ്ഞൊരുങ്ങി വിവാഹപ്പന്തലില്‍ നില്‍ക്കേണ്ട വരനെ കാണാതായപ്പോള്‍ കല്ല്യാണം കൂടാനെത്തിയവരെല്ലാം അദ്യമൊന്നു ഞെട്ടി. പിന്നീട് അന്വേഷിച്ചപ്പോഴാണ് കല്ല്യാണ ചെക്കന്‍ കയ്യിലുള്ള 500,1000 നോട്ടുകള്‍ മാറ്റിവാങ്ങാനായി ബാങ്കില്‍ ക്യൂ നില്‍ക്കുകയാണെന്ന കാര്യം അറിഞ്ഞത്.

അഹമ്മദാബാദിലെ ഷാഹ്പൂര്‍ സ്വദേശിയായ ഷൊഹേബാണ് തന്റെ കല്ല്യാണ ദിവസം ബാങ്കിലെ ക്യൂവില്‍ പെട്ടുപ്പോയത്. നവംബര്‍ 12 ശനിയാഴ്ചയായിരുന്നു ഓട്ടോറിക്ഷാ ഡ്രൈവറായ ഷൊഹേബിന്റെ കല്ല്യാണം. പക്ഷേ കല്ല്യാണ ചെലവിലേക്കായി അദ്ദേഹം കരുതിയതെല്ലാം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളായിരുന്നു. തന്റെ കയ്യിലുള്ള നോട്ടുകള്‍ക്കൊന്നും വിലയില്ല എന്ന് മനസിലാക്കിയ ഷൊഹേബ് രാവിലെ തന്നെ ബാങ്കിലേക്ക് കുതിച്ചു. ബാങ്കിലെത്തിയ വരന്‍ പെട്ടു...

കല്ല്യാണം മുടങ്ങും

കല്ല്യാണം മുടങ്ങും

കയ്യിലുള്ളതെല്ലാം അഞ്ഞൂറും ആയിരവും, പണം ബാങ്കില്‍ നല്‍കി പുതിയ നോട്ടുകള്‍ വാങ്ങിയില്ലെങ്കില്‍ കല്ല്യാണം മുടങ്ങുമെന്ന ഘട്ടത്തിലാണ് ഷൊഹേബ് തന്നെ അഹമ്മദാബാദിലെ ആര്‍ ബി ഐ ശാഖയിലേക്ക് പോയത്.

നീണ്ട ക്യൂ

നീണ്ട ക്യൂ

ബാങ്കിലെ നീണ്ട ക്യൂവില്‍ നിലയുറപ്പിച്ച ഷൊഹേബിന് വിവാഹ ചടങ്ങുകള്‍ ആരംഭിക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ് കയ്യിലുള്ള പണം മാറ്റിവാങ്ങാനായത്. പിന്നീട് വീട്ടിലെത്തിയ ശേഷമാണ് പാചകക്കാര്‍ക്കും പന്തലുകാര്‍ക്കും ഷൊഹേബ് ടോക്കണ്‍ തുക നല്‍കിയത്.

പണം മാറ്റിയില്ലെങ്കില്‍ പെട്ടേനേ

പണം മാറ്റിയില്ലെങ്കില്‍ പെട്ടേനേ

കല്ല്യാണ ആവശ്യങ്ങള്‍ക്കെങ്കിലും 500,1000 നോട്ടുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നും കല്ല്യാണ ദിവസമെങ്കിലും പണം മാറ്റിവാങ്ങിയില്ലെങ്കില്‍ തന്റെ കല്ല്യാണം വരെ മുടങ്ങുമായിരുന്നെന്നും ഷൊഹേബ് പറഞ്ഞു.

ക്യൂവില്‍ സാധാരണക്കാരന്‍

ക്യൂവില്‍ സാധാരണക്കാരന്‍

സാധാരണക്കാരുടെ കയ്യില്‍ കള്ളപ്പണമില്ലെന്നും,ഒരു മന്ത്രി പോലും പണത്തിനായി ക്യൂവില്‍ നില്‍ക്കുന്നത് കണ്ടില്ലെന്നും ഈ നോട്ട് നിരോധനത്തില്‍ പാവം ജനങ്ങളാണ് ബുദ്ധിമുട്ടുന്നെതെന്നുമാണ് ഷൊഹേബിന്റെ സഹോദരീ ഭര്‍ത്താവ് യാസീന്‍ ഖുറേഷി അഭിപ്രായപ്പെട്ടത്.

English summary
Shoeb Shaikh, 24, an auto rickshaw driver, his day of wedding came just four days after demonetization of Rs 500 and Rs 1000 notes, and turned out to be one of the most difficult days of his life.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X