സ്വവര്‍ഗ വിവാഹത്തിനും പരസ്യമോ?
മുംബൈ : സാധരണ വിവാഹ പരസ്യങ്ങള്‍ നമ്മള്‍ കണ്ടിട്ടുള്ളത് വരനെ അല്ലെങ്കില്‍ വധുവിനെ ആവശ്യമുണ്ട് എന്നാല്‍. സ്വവര്‍ഗ വിവാഹത്തിന് വരനെ ആവശ്യമുണ്ട് എന്നൊരു പരസ്യം ഇന്ത്യയില്‍ ആദ്യമാണ്. കാലം പോയൊരു പോക്ക് നോക്കിക്കേ..
മുബൈയില്‍ നിന്നാണ് പരസ്യം. ഗേ റൈറ്റ് ആക്ടിവിസ്റ്റായ ഹരീഷ് അയ്യര്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ മാതാവാണ് പരസ്യം നല്കിയിരിക്കുന്നത്. ഈ പരസ്യം എന്തായാലും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പ്രജോധനം നല്കും എന്നതില്‍ യാതോരു സംശയവും വേണ്ട.

വിവാഹ പരസ്യം കൊടുക്കുവനായി പ്രമുഖ പത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവരെ സമീപിച്ചെങ്കിലും അവര്‍ പരസ്യം നല്കുവാല്‍ തയ്യാറായിരുന്നില്ല. ഒടുവിലാണ് അവര്‍ മിഡ് ഡെയെ സമീപിച്ചതും പരസ്യം പ്രസിദ്ധീകരിച്ചതും.

25നും നാല്‍പതിനും ഇടയില്‍ പ്രായമുള്ള മൃഗസ്‌നേഹിയും വെജിറ്റേറിയനുമായ എന്റെ മകന്(36) വരനെ ആവശ്യമുണ്ട് എന്നാണ് പരസ്യം.












Click it and Unblock the Notifications