Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രയ്ക്കിടെ അയാള്‍ സ്വകാര്യഭാഗം പ്രദര്‍ശിപ്പിച്ചു!! താന്‍ ചെയ്തത്...നടിയുടെ വെളിപ്പെടുത്തല്‍!!!

സിനിമയിലെത്തുന്നതിനു മുന്‍പും മോശം അനുഭവമുണ്ടായെന്നു സ്വര ഭാസ്കര്‍

മുംബൈ: തങ്ങള്‍ക്ക് സിനിമയ്ക്ക് അകത്തും പുറത്തുമായി നേരിട്ട പീഡനത്തെക്കുറിച്ച് അടുത്തിടെ ചില സെലിബ്രിറ്റികള്‍ വെളിപ്പെടുത്തിയിരുന്നു. ഏറ്റവുമൊടുവില്‍ മലയാളത്തിന്റെ പ്രിയനായിക പാര്‍വതിയാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്. ഇപ്പോള്‍ ബോളിവുഡിലെ ഹോട്ട് നായികയെന്നു വിലയിരുത്തപ്പെടുന്ന സ്വര ഭാസ്‌കറാണ് തനിക്ക് നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ചു തുറന്നുപറഞ്ഞത്.

കടന്നുപിടിച്ചു

സല്‍മാന്‍ ഖാന്‍ നായകനായ പ്രേം രത്തന്‍ ധന്‍ പായോ എന്ന സിനിമയില്‍ സുപ്രധാന റോളില്‍ സ്വര അഭിനയിച്ചിരുന്നു. ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു പോകവെ വിമാനത്താവളത്തില്‍ വച്ചു തനിക്കു ദുരനുഭവം നേരിട്ടതായി സ്വര പറഞ്ഞു. സിനിമയുടെ പ്രൊമോഷന് സല്‍മാനോടൊപ്പമെത്തുമ്പോള്‍
തന്നെ ഒരാള്‍ കടന്നുപിടിച്ചതായി നടി വെളിപ്പെടുത്തി.
തന്നെ ഒരാള്‍ കടന്നുപിടിച്ചതായി നടി വെളിപ്പെടുത്തി.

അതിനുമുമ്പും

ഈ സംഭവത്തിനു മുമ്പും തനിക്കു സമൂഹത്തില്‍ നിന്നു മോശം അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നു സ്വര പറഞ്ഞു. ഒരിക്കല്‍ മുംബൈയിലേക്ക് ട്രെയിനില്‍ വരവെ തനിക്കുണ്ടായ ദുരനുഭവവും നടി വിവരിച്ചു. അന്ന് കൈവശമുണ്ടായിരുന്ന കുട കൊണ്ട് അയാളെ അടിച്ചതായും സ്വര പറഞ്ഞു.

അന്നു നടന്നത്

ഫസ്റ്റ് ക്ലാസ് അപ്പാര്‍ട്ട്‌മെന്റിലാണ് അന്നു ഞാന്‍ യാത്ര ചെയ്തിരുന്നത്. ഒരു ചെക്ക് നേരിട്ടുവാങ്ങാന്‍ മുംബൈയിലേക്കു വരികയായിരുന്നു ഞാന്‍. ഉച്ചസമയം, കംപാര്‍ട്ട്‌മെന്റില്‍ അപ്പോള്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് ലഹരിയടിച്ച ഒരാള്‍ കംപാര്‍ട്ട്‌മെന്റിലേക്കു കയറിയത്.

സ്വകാര്യഭാഗം പ്രദര്‍ശിപ്പിച്ചു

അയാള്‍ തന്റെ സ്വകാര്യഭാഗം എനിക്കു നേരെ പ്രദര്‍ശിപ്പിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആ ദൃശ്യം എന്നെ ശരിക്കും ഞെട്ടിച്ചു. എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമാവാന്‍ കുറച്ച് സെക്കന്‍റുകള്‍ വേണ്ടിവന്നു.

തല്ലി

പെട്ടെന്ന് ബോധം വീണ്ടെടുത്ത ഞാന്‍ കൈവശമുണ്ടായിരുന്ന കുട കൊണ്ട് അയാളെ അടിച്ചു. തുടര്‍ന്ന് അയാളുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിക്കുകയും ചെയ്തു. കാരണം ട്രെയിന്‍ നിര്‍ത്തിയാല്‍ ഉടന്‍ അയാള്‍ രക്ഷപ്പെടുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പിടിവിടാതിരിക്കാന്‍ കഴിഞ്ഞാല്‍ അയാളെ പോലീസിനെ ഏല്‍പ്പിക്കാന്‍ സാധിക്കുമെന്നു തനിക്കുറപ്പുണ്ടായിരുന്നുവെന്നും സ്വര പറഞ്ഞു.

പുറത്തേക്കു ചാടി

തന്നെ പോലീസിലേല്‍പ്പിക്കുമെന്ന് വ്യക്തമായതു കൊണ്ടാവാം ട്രെയിന്‍ അല്‍പ്പം വേഗം കുറഞ്ഞപ്പോള്‍ തന്റെ കൈ തട്ടി മാറ്റി അയാള്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്നു പുറത്തേക്കു ചാടുകയായിരുന്നുവെന്ന് നടി വെളിപ്പെടുത്തി.

പ്രതികരിക്കും

ദില്ലിയില്‍ വച്ചും മറ്റു ചിലയിടങ്ങളില്‍ വച്ചും തനിക്ക് ഇത്തരം മോശം അനുഭവങ്ങള്‍ നേരിട്ടിട്ടുള്ളതായി സ്വര പറഞ്ഞു. എന്നാല്‍ എല്ലാ തവണയും ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. ദില്ലിയില്‍ വച്ച് മോശമായി പെരുമാറിയ ആളെ ഞാന്‍ തല്ലിയിട്ടുണ്ട്. ചെന്നൈയില്‍ വച്ചും ഒരിക്കല്‍ അതുപോലൊരു സംഭവമുണ്ടായെന്നും സ്വര വ്യക്തമാക്കി. ചിലരെ താന്‍ ഓടിച്ച് പിടികൂടാന്‍ ശ്രമിച്ചിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+