കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെപോയാല്‍ ഒരു സീറ്റിലും വിജയിക്കില്ല; ഗ്രൂപ്പ് പോര് നിര്‍ത്തണം; മുന്നറിയിപ്പുമായി അമിത് ഷാ

Google Oneindia Malayalam News

Recommended Video

cmsvideo
ഗ്രൂപ്പ് പോര് നിര്‍ത്തണമെന്ന് മുന്നറിയിപ്പുമായി അമിത് ഷാ | Oneindia Malayalam

തിരുവനന്തപുരം: പാര്‍ട്ടിയെ സംബന്ധിച്ച് ഏറ്റവും അനുകൂലമായ സാഹചര്യത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന് വിലയിരുത്തപ്പെുമ്പോഴും സംസ്ഥാനഘടകത്തിനുള്ളിലെ ചേരിപ്പോര് ബിജെപി കേന്ദ്രനേതൃത്വത്തിനിടിയല്‍ ആശങ്ക സൃഷ്ടിക്കുന്നു. ശബരിമല വിഷയത്തിലടക്കം പാര്‍ട്ടി സ്വീകരിച്ച നിലപാട് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി വിലിയിരുത്തുന്നത്.

എന്നാല്‍ ദീര്‍ഘകാലമായി പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോര് നിലവില്‍ സര്‍വ്വ പരിധികളും ലംഘിച്ച് മൂര്‍ച്ഛിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനിന്നിട്ടും അടങ്ങാത്ത വഴക്കുകള്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന ഘടകത്തിന് ശക്തമായ മുന്നറിയിപ്പുമായി ദേശീയ നേതൃത്വം രംഗത്ത് എത്തിയിരിക്കുന്നത്.

ശക്തമായ നടപടി

ശക്തമായ നടപടി

തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിട്ടില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകും എന്ന നിര്‍ദ്ദേശമാണ് കേന്ദ്ര നേതൃത്വം നല്‍കുന്നത്. പാര്‍ട്ടി കേരള ഘടകത്തിലുണ്ടായ ഗ്രൂപ്പ് പോരിലും അടുത്തിടെയുണ്ടായ വിവാദങ്ങളില്‍ കേന്ദ്രഘടകം കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തുന്നത്.

മുരളീധര റാവു റിപ്പോര്‍ട്ട്

മുരളീധര റാവു റിപ്പോര്‍ട്ട്

സംസ്ഥാന ഘടകത്തില്‍ പ്രശ്നങ്ങള്‍ വിശദമായി വിലയിരുത്താന്‍ കേരളത്തിലെത്തിയ ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു ഗ്രൂപ്പ് പോരടക്കം സൂചിപ്പിച്ചു കൊണ്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

പരസ്യ പ്രസ്താവന

പരസ്യ പ്രസ്താവന

വിവിധ മണ്ഡലങ്ങില്‍ പരിഗണനയിലുള്ള സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് കേന്ദ്രത്തിനു നല്‍ക്കിയ പട്ടികയെ ചൊല്ലിയുള്ള പോര്. കമ്മിറ്റിയില്‍ നിന്ന് ഒരു വിഭാഗം വിട്ടുനിന്നത്, ചില നേതാക്കളുടെ പരസ്യ പ്രസ്താവന തുടങ്ങിയവയെല്ലാം പാര്‍ട്ടിക്ക് ക്ഷിണമുണ്ടാക്കിയെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. കാര്യങ്ങള്‍ ഈ അവസ്ഥയില്‍ മുന്നോട്ടുപോയാല്‍ ഒരു സീറ്റിലും വിജയിക്കാന്‍ കഴിയില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

പാര്‍ട്ടി അധ്യക്ഷന്‍

പാര്‍ട്ടി അധ്യക്ഷന്‍

മുരളീധര റാവുവിന്‍റെ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ അമിത് ഷാ ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണ് സൂചന. ആരും പാര്‍ട്ടിക്ക് അതീതരല്ലെന്ന മുന്നറിയിപ്പ് നല്‍കുന്ന തരത്തിലുള്ള നിര്‍ദ്ദേശമാണ് പാര്‍ട്ടി അധ്യക്ഷന്‍ സംസ്ഥാന ഘടകത്തിലെ നേതാക്കള്‍ക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്

അറുതി വന്നിട്ടില്ല

അറുതി വന്നിട്ടില്ല

തിരഞ്ഞെടുപ്പ് അടുത്തിട്ടും ബിജെപിയിലെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അറുതി വന്നിട്ടില്ല. മുരളീധരന്‍, കൃഷ്ണദാസ് പക്ഷങ്ങളുടെ വ്യത്യസ്ത നിലപാടും അകല്‍ച്ചയും നാള്‍ക്കുനാള്‍ രൂക്ഷമായി വരികയാണ്. സ്ഥാനാര്‍ത്ഥി പട്ടികപുറത്തു വിട്ടതോടെ ഇത് കനത്തു.

ഘടകകക്ഷികളുമായി ചര്‍ച്ച

ഘടകകക്ഷികളുമായി ചര്‍ച്ച

റാവുവിന്‍റെ റിപ്പോര്‍ട്ടിന് പുറമെ മറ്റ് വഴികളിലൂടെയും സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങളെക്കുറിച്ച് അമിത് ഷാക്ക് റിപ്പോര്‍ട്ട് ലഭിച്ചതായാണ് സൂചന. 22 ന് കേരളത്തിലെത്തുന്ന അമിത്ഷാ നേതാക്കളുമായും ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയേക്കും.

എംടി രമേശ് രംഗത്ത്

എംടി രമേശ് രംഗത്ത്

സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ പ്രസിഡന്‍റ് ശ്രീധരന്‍പിള്ളയെ തള്ളി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് രംഗത്ത് വന്നിരുന്നു. സ്ഥാനാര്‍ത്ഥികളെക്കുറിച്ച് പ്രാഥമിക ചര്‍ച്ച പോലും പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും ശ്രീധരന്‍പിള്ളയുടേത് കേവലം അഭിപ്രായ പ്രകടനം മാത്രമാണെന്നുമായിരുന്നു എംടി രമേശ് തുറന്നടിച്ചത്.

ശ്രീധരന്‍പിള്ള പറഞ്ഞത്

ശ്രീധരന്‍പിള്ള പറഞ്ഞത്

സ്ഥാനാര്‍ത്ഥികളെക്കുറിച്ച് പ്രാഥമിക ചര്‍ച്ച കഴിഞ്ഞെന്നും പട്ടിക ദില്ലിക്ക് കൈമാറിയെന്നുമായിരുന്നു ശ്രീധരന്‍പിള്ള നേരത്തെ പറഞ്ഞിരുന്നത്. വിവാദമായതോടെ സ്വന്തം പ്രസ്താവന തിരുത്തി പിള്ള പിന്നീട് രംഗത്ത് വരികയും ചെയ്തു. ഇതിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷനെതിരെ ആഞ്ഞടിച്ചു കൊണ്ട് എംടി രമേശ് രംഗത്ത് വന്നത്.

കമ്മിറ്റി പോലും ചേരാതെ

കമ്മിറ്റി പോലും ചേരാതെ

കഴിഞ്ഞ ദിവസം പട്ടികയെ ചൊല്ലി കോര്‍ കമ്മിറ്റിയില്‍ നിന്ന് മുരളീധരപക്ഷം വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക തെരഞ്ഞെടുപ്പ് കമ്മിറ്റി പോലും ചേരാതെയാണ് തയ്യാറാക്കിയത് എന്ന വിമര്‍ശനമാണ് മുരളീധരപക്ഷം ഉയര്‍ത്തുന്നത്.

കെ സുരേന്ദ്രനെ തിരുവനന്തപുരത്ത്

കെ സുരേന്ദ്രനെ തിരുവനന്തപുരത്ത്

അതിനിടെ തിരുവനന്തപുരത്ത് കെ സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യവും മുരളീധരപക്ഷം ഉയര്‍ത്തുന്നുണ്ട്. വിവാദ സ്ഥാനാര്‍ത്ഥിപട്ടികയുടെ പേരില്‍ ശ്രീധരന്‍പിള്ളക്കെതിരെ മുരളീധരപക്ഷത്തേയും കൃഷ്ണദാസ് പക്ഷത്തേയും നേതാക്കള്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തു.

തോന്നിയ പേരുകള്‍

തോന്നിയ പേരുകള്‍

ചര്‍ച്ച ചെയ്യാതെ തോന്നിയ പേരുകള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പോലും ചേര്‍ന്നില്ല. അഖിലേന്ത്യാ സംഘടനാ സെക്രട്ടറി രാംലാല്‍ നേതാക്കളുമായി ആശയ വിനിമയം നടത്തുക മാത്രമാണ് ചെയ്തതെന്നും നേതാക്കള്‍ വ്യക്തമാക്കി.

കുമ്മനം

കുമ്മനം

മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമം ബിജെപിയില്‍ ഭിന്നത സൃഷ്ടിക്കുന്നുണ്ട്. തിരുവനന്തപരുത്ത് മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കിയ പി.എസ് ശ്രീധരന്‍പിള്ളയും കുമ്മനം സ്ഥാനാര്‍ഥിയാവുന്നതിനെ എതിര്‍ക്കുന്നുണ്ടെന്നാണ് സൂചന

English summary
group clashes in kerala bjp central committee is not satisfied
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X