അടിമയാകില്ലെന്ന് ബുദ്ധദേബ് തീരുമാനിച്ചു; ഗുലാം നബി പത്മഭൂഷണ്‍ വാങ്ങുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി
ന്യൂദല്‍ഹി: ഗുലാം നബി ആസാദ് പത്മ പുരസ്‌കാരം സ്വീകരിച്ചതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി. സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയെ പോലെ പുരസ്‌കാരം നിരസിക്കണമായിരുന്നുവെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.
ബി ജെ പി സര്‍ക്കാര്‍ നല്‍കിയ പത്മഭൂഷണ്‍ പുരസ്‌ക്കാരം കശ്മീരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് തന്നെ സ്വീകരിച്ചത് കശ്മീര്‍ പുന:സംഘടനക്കെതിരായ കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടിനെ ദുര്‍ബലപ്പെടുത്തുന്നതാണെന്നാണ് നേതാക്കള്‍ പറയുന്നത്. ഗുലാം നബി ആസാദിനെ പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തിയിട്ടുണ്ട്.

പത്മ പുരസ്‌കാരം നിരസിച്ചതിലൂടെ ബുദ്ധദേബ് ഭട്ടാചാര്യ ചെയ്തത് ഉചിതമായ കാര്യമാണെന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. ബുദ്ധദേബ് അടിമയാവാനല്ല (ഗുലാം) സ്വതന്ത്രനാവാനാണ് (ആസാദ്) ആഗ്രഹിക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമൂല മാറ്റം വരണമെന്ന് വാദിക്കുന്നയാളാണ് ഗുലാം നബി ആസാദ്. ജി 23 നേതാക്കള്‍ എന്ന പേരില്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗം തന്നെ ഈ ആശയത്തിന്റെ പേരില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ പത്മ പുരസ്‌കാരത്തെ വിമതര്‍ക്കെതിരായ ആയുധമാക്കാനാണ് ഔദ്യോഗിക പക്ഷത്തിന്റെ ശ്രമം.

ഇതിനായാണ് സി പി ഐ എം നേതാവായ ബുദ്ധദേബ് ഭട്ടാചാര്യയുടെ നിലപാടിനെ കോണ്‍ഗ്രസ് പരസ്യമായി പിന്തുണയ്ക്കുന്നതും. പത്മഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ബുദ്ധദേബ് ഭട്ടാചാര്യയുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു. പത്മഭൂഷണ്‍ പുരസ്‌കാരത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല. പുരസ്‌കാരത്തിന്റെ കാര്യം എന്നെ അറിയിച്ചിട്ടില്ല. എനിക്ക് പത്മഭൂഷണ്‍ നല്‍കുകയാണെങ്കില്‍ അതു സ്വീകരിക്കാന്‍ ഞാന്‍ വിസമ്മതിക്കുന്നുവെന്ന് ബുദ്ധദേബ് ഭട്ടാചാര്യ പറഞ്ഞുവെന്നാണ് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി പറഞ്ഞത്.

മോദി സര്‍ക്കാരിനെ എന്നും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് നല്‍കിയ പുരസ്‌കാരം സി പി ഐ എം നേതാക്കളേയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. 2000ലാണ് ബുദ്ധദേബ് ഭട്ടാചാര്യ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായത്. 2011 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കിടെയാണ് ജമ്മു കശ്മീരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദിന് കേന്ദ്രസര്‍ക്കാര്‍ പത്മ പുരസ്‌കാരം നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്. നേതൃത്വവുമായി ഇടഞ്ഞ് ജമ്മുകശ്മീരില്‍ ശക്തിപ്രകടനത്തിനൊരുങ്ങുന്നതിനിടയിലാണ് ആസാദിന് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് സോണിയക്ക് കത്തയച്ചതോടെയാണ് ജി -23 നേതാക്കള്‍ ശ്രദ്ധാകേന്ദ്രമായത്.

കപില്‍ സിബലും ഗുലാം നബി ആസാദുമാണ് ഇതില്‍ പ്രധാനികള്‍. കശ്മീരില്‍ ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ ശാന്തി സമ്മേളന്‍ എന്ന പേരില്‍ ജമ്മുവില്‍ വിമതര്‍ കഴിഞ്ഞ വര്‍ഷം യോഗം വിളിച്ചിരുന്നു. ഇക്കഴിഞ്ഞ നവംബറില്‍ ഗുലാം നബി ആസാദിനോട് അടുപ്പമുള്ള 20 നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. മുന്‍ മന്ത്രിമാര്‍, എം എല്‍ എമാര്‍, പ്രദേശ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, ജില്ലാ വികസന കൗണ്‍സില്‍ അംഗം, മുന്‍ ജില്ലാ പ്രസിഡന്റ് എന്നിവരടക്കമുള്ള നേതാക്കളാണ് രാജിവെച്ചത്. അതേസമയം വിമത നീക്കത്തെ രൂക്ഷമായാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നത്.
Recommended Video

ബി ജെ പിയുടെ ഗൂഢാലോചനയാണ് ജി 23 നേതാക്കള്‍ നടപ്പാക്കുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. സോണിയയും വിമതരോട് കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഗാന്ധി കുടുംബത്തോട് വിധേയപ്പെട്ട് നില്‍ക്കുന്ന കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ പാര്‍ട്ടി തീരുമാനങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നതാണ് വിമത പക്ഷത്തെ പ്രകോപിക്കുന്നത്.












Click it and Unblock the Notifications