ഭര്ത്താക്കന്മാര് ഫേസ്ബുക്കിന് അടിമപ്പെട്ടു, ഭാര്യമാരോട് വനിതാ കമ്മീഷന് നിര്‍ദ്ദേശിച്ച പരിഹാരം!!!
ഡെറാഡൂണ്‍: സോഷ്യല്‍ മീഡിയ വെബ്ബ്സൈറ്റുകളില്‍ അധിക സമയം അലഞ്ഞുനടക്കുന്നത് ബന്ധങ്ങള്‍ തകര്‍ക്കുന്നതിനിടയാക്കും. ഭര്ത്താക്കന്മാരുടെ സോഷ്യല്‍ മീഡിയ ആസക്തിയെക്കുറിച്ച് ഉത്തരാഖണ്ഡ് വനിതാ കമ്മീഷനില്‍ ലഭിച്ച പരാതിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ട്വിറ്ററിലും ഫേസ്ബുക്കിലുമുള്ള ഭര്ത്താക്കന്മാരുടെ അലച്ചില്‍ പരിധി വിട്ടപ്പോഴായിരുന്നു പരിഹാരം തേടിയ ഭാര്യമാര്‍ കമ്മീഷനെ സമീപിച്ചത്.
സോഷ്യല്‍ മീഡിയയ്ക്ക് ഭര്ത്താക്കന്മാര് അടിമപ്പെട്ടെന്ന പരാതിയുമായി വരുന്ന ഭാര്യമാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന കമ്മീഷന് ഇത്രയധികം പേര് ഒരുമിച്ച് കമ്മീഷനെ സമീപിക്കുന്നത് ആദ്യമായിട്ടാണെന്നും കൂട്ടിച്ചേര്‍ക്കുന്നു. സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ ശാരീരികമായും മാനസികമായുമുള്ള പീഡനങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന് കാണിച്ച് ഇത്തരം സംഭവങ്ങളില്‍ 2005ലെ ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

പ്രശ്നപരിഹാരത്തിനായി പരാതിക്കാര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയ ഉപയോഗം സംബന്ധിച്ച് പ്രത്യക കൗണ്‍സിലിംഗ് നല്‍കാനാണ് കമ്മീഷന്റെ തീരുമാനം. ഇത്തരം കേസുകള്‍ അതിരുകടക്കുമ്പോള്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിക്കുക. ദമ്പതിമാര്‍ തമ്മില്‍ സോഷ്യല്‍ മീഡിയ പാസ് വേര്‍ഡുകള്‍ കൈമാറാന്‍ തയ്യാറാവണമെന്നും കമ്മീഷന് ദമ്പതിമാരോട് നിര്‍ദ്ദേശിക്കുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications