കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താക്കന്മാര്‍ ഫേസ്ബുക്കിന് അടിമപ്പെട്ടു, ഭാര്യമാരോട് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ച പരിഹാരം!!!

  • By Sandra
Google Oneindia Malayalam News

ഡെറാഡൂണ്‍: സോഷ്യല്‍ മീഡിയ വെബ്ബ്‌സൈറ്റുകളില്‍ അധിക സമയം അലഞ്ഞുനടക്കുന്നത് ബന്ധങ്ങള്‍ തകര്‍ക്കുന്നതിനിടയാക്കും. ഭര്‍ത്താക്കന്മാരുടെ സോഷ്യല്‍ മീഡിയ ആസക്തിയെക്കുറിച്ച് ഉത്തരാഖണ്ഡ് വനിതാ കമ്മീഷനില്‍ ലഭിച്ച പരാതിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ട്വിറ്ററിലും ഫേസ്ബുക്കിലുമുള്ള ഭര്‍ത്താക്കന്മാരുടെ അലച്ചില്‍ പരിധി വിട്ടപ്പോഴായിരുന്നു പരിഹാരം തേടിയ ഭാര്യമാര്‍ കമ്മീഷനെ സമീപിച്ചത്.

യുഎഇ: റോമിംഗില്‍ നാട്ടിലേക്ക് വിളിക്കാന്‍ ഇനി ലോക്കല്‍ ചാര്‍ജ്ജ്യുഎഇ: റോമിംഗില്‍ നാട്ടിലേക്ക് വിളിക്കാന്‍ ഇനി ലോക്കല്‍ ചാര്‍ജ്ജ്

സോഷ്യല്‍ മീഡിയയ്ക്ക് ഭര്‍ത്താക്കന്മാര്‍ അടിമപ്പെട്ടെന്ന പരാതിയുമായി വരുന്ന ഭാര്യമാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന കമ്മീഷന്‍ ഇത്രയധികം പേര്‍ ഒരുമിച്ച് കമ്മീഷനെ സമീപിക്കുന്നത് ആദ്യമായിട്ടാണെന്നും കൂട്ടിച്ചേര്‍ക്കുന്നു. സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ ശാരീരികമായും മാനസികമായുമുള്ള പീഡനങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന് കാണിച്ച് ഇത്തരം സംഭവങ്ങളില്‍ 2005ലെ ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

social-media

പ്രശ്‌നപരിഹാരത്തിനായി പരാതിക്കാര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയ ഉപയോഗം സംബന്ധിച്ച് പ്രത്യക കൗണ്‍സിലിംഗ് നല്‍കാനാണ് കമ്മീഷന്റെ തീരുമാനം. ഇത്തരം കേസുകള്‍ അതിരുകടക്കുമ്പോള്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിക്കുക. ദമ്പതിമാര്‍ തമ്മില്‍ സോഷ്യല്‍ മീഡിയ പാസ് വേര്‍ഡുകള്‍ കൈമാറാന്‍ തയ്യാറാവണമെന്നും കമ്മീഷന്‍ ദമ്പതിമാരോട് നിര്‍ദ്ദേശിക്കുന്നു.

English summary
Group of women approches Women's commission seeks solution to husband's social media addiction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X