കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യം താൽക്കാലികമെന്ന് ഐഎംഎഫ് അധ്യക്ഷ ക്രിസ്റ്റലീന ജോർജീവിയ

Google Oneindia Malayalam News

ദാവോസ്: ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യം താൽക്കാലികമാണെന്ന് ഐഎംഎഫ് അധ്യക്ഷ. ഇന്ത്യയുടെ വളർച്ചാനിരക്ക് വരുംവർഷങ്ങളിൽ മെച്ചപ്പെടാനുള്ള സാധ്യതകളുണ്ടെന്നും ലോക സാമ്പത്തിക ഉച്ചകോടിയിലാണ് ക്രിസ്റ്റലീന ജോർജീവിയ. 2019 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ഇക്കണോമിക് ഔട്ട് ലുക്കിൽ പരാമർശിച്ചതിനേക്കാൾ 2020ൽ ലോകത്തിന്റെ സാമ്പത്തിക അന്തരീക്ഷം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് അവർ ചൂണ്ടിക്കാണിച്ചത്.

 വിവാദ ട്വീറ്റ്: കപിൽ മിശ്രക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം, വിവാദ ട്വീറ്റ്: കപിൽ മിശ്രക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം,

ഇന്ത്യയുടെ വളർച്ചാനിരക്കിൽ മാന്ദ്യം അനുഭവപ്പെട്ടത് താൽക്കാലികമാണ്. മുന്നോട്ടുപോകും തോറും നില മെച്ചപ്പെടുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ആഗോള സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം കുറഞ്ഞ പണപ്പെരുപ്പം, ഉൽപ്പാദന വളർച്ചയിലെ ബലഹീനത എന്നിവ നിർണായക ഘടകങ്ങളാണെന്നും ഐഎംഎഫ് മേധാവി കൂട്ടിച്ചേർത്തു.

growthrate

3.3 ശതമാനം ലോക സമ്പദ് വ്യവസ്ഥയുടെ വളർച്ച നിരക്ക് നല്ല വളർച്ചാനിരക്ക് അതിശയകരമല്ലെന്നും അവർ കൂട്ടിച്ചേർത്തു. യുഎസ്- ചൈന ഒന്നാംഘട്ട വ്യാപാര ഇടപാടിന് വ്യാപാര രംഗത്തെ പിരിമുറുക്കം കുറഞ്ഞതും നികുതി വെട്ടിച്ചുരുക്കിയതും സാമ്പത്തിക രംഗത്തെ നല്ല മാറ്റങ്ങൾക്ക് കാരണമായിട്ടെന്നും അവർ ദാവോസിൽ കൂട്ടിച്ചേർത്തു. ഐഎംഎഫ് നേരത്തെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടേയും ആഗോള സമ്പദ് വ്യവസ്ഥയുടേയും പ്രതീക്ഷിത വളർച്ചാനിരക്കുകൾ വെട്ടിക്കുറച്ചിരുന്നു.

English summary
Growth slowdown in India temporary, expect momentum to improve
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X