Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 15 വിജയകരമായി വിക്ഷേപിച്ചു

ബെംഗളൂരു: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 15 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് വിക്ഷേപണം നടന്നത്. ടെലി കമ്മ്യൂണിക്കേഷന്‍ രംഗത്തും സമുദ്ര ഗതാഗത രംഗത്തും പ്രയോജനപ്പെടുന്നതാണ് ജിസാറ്റ് 15 യുടെ വിക്ഷേപണം.

3164 കിലോഗ്രം ഭാരമുള്ളതാണ് ജിസാറ്റ് 15. വാര്‍ത്താ വിനിമയത്തിനുള്ള 24 ട്രാന്‍സ്‌പോണ്ടറുകളും നാവിഗേഷന്‍ സംവിധാനത്തെ സഹായിക്കുന്ന ഗഗന്‍ പേലോഡും ഉപഗ്രഹത്തിലുണ്ട്.

gslv

രാജ്യത്തെ വിവരസാങ്കേതികരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ജിസാറ്റ് 15 ഏറെ സഹായകമാകും ജിസാറ്റ് 16ഉം ജിസാറ്റ് 17ഉം അടുത്ത വര്‍ഷം തന്നെ വിക്ഷേപിക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എഎസ് കിരണ്‍കുമാര്‍ പറഞ്ഞു.

ജിസാറ്റ് എട്ടിനും ജിസാറ്റ് പത്തിനും ശേഷം ഗഗന്‍ പേലോഡ് വഹിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണ് ജിസാറ്റ് 15. പന്ത്രണ്ട് വര്‍ഷം ജിസാറ്റ് പ്രവര്‍ത്തിക്കുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍.

വിക്ഷേപണം പൂര്‍ത്തിയായി താല്‍ക്കാലിക ഭ്രമണപഥത്തില്‍ എത്തുന്ന ഉപഗ്രഹത്തിന്റെ നിയന്ത്രണം കര്‍ണാടക ഹാസനിലുള്ള മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റി ഏറ്റെടുക്കും. ഉപഗ്രഹത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങല്‍ ഇവിടെയാകും നടക്കുക എന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ജിസാറ്റിനൊപ്പം സൗദി അറേബ്യന്‍ ഉപഗ്രഹമായ അറബ്‌സാറ്റ് 6 ബിയും വിക്ഷേപിച്ചു. ഏരിയന്‍ 5 വിഎ-227 എന്ന റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+