കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിച്ചുയർന്ന് ജിസാറ്റ് 30, 2020ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യം, വിക്ഷേപണം വിജയകരം

Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യയുടെ 'ഹൈ പവർ' ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ് 30 ഫ്രഞ്ച് ഗയാനയിൽ നിന്നും വിജയകരമായി വിക്ഷേപിച്ചു. യൂറോപ്യൻ വിക്ഷേപണ വാഹനമായ അരിയാനെ 5 ആണ് ജിസാറ്റ് 30നെ ബഹിരാകാശത്ത് എത്തിച്ചത്. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. 2020ലെ ഐഎസ്ആർ ഒയുടെ ആദ്യ ദൗത്യമാണിത്.

ജനങ്ങള്‍ക്ക് തൊഴിലില്ല... സിഎഎയും എന്‍ആര്‍സിയും ശമ്പളം തരില്ല, മോദി സര്‍ക്കാരിനെതിരെ ശിവസേനജനങ്ങള്‍ക്ക് തൊഴിലില്ല... സിഎഎയും എന്‍ആര്‍സിയും ശമ്പളം തരില്ല, മോദി സര്‍ക്കാരിനെതിരെ ശിവസേന

തെക്കേ അമേരിക്കയുടെ വടക്കുകിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഫ്രഞ്ച് പ്രദേശമായ കുറു അരിയാനെ ലോഞ്ച കോംപ്ലക്സിൽ നിന്നും ഇന്ത്യൻ സമയം പുലർച്ചെ 2.35നായിരുന്നു വിക്ഷേപണം. 38 മിനിറ്റുകൾക്ക് ശേഷമാണ് ജിസാറ്റ്-30 ഭ്രമണപദത്തിൽ എത്തിയത്.

isro

3357 കിലോഗ്രാമാണ് ജിസാറ്റ് 30ന്റെ ഭാരം. ഡിടിഎച്ച്. ടെലവിഷൻ ബ്രോഡ്കാസ്ററ് അപ് ലിങ്കിംഗ്, ഡിഎസ്എൻജി, സേവനങ്ങൾക്ക് ജിസാറ്റ്-30 മുതൽക്കൂട്ടാകും. ജിസാറ്റ് 30ക്ക് 15 വർഷത്തെ പ്രവർത്തന കാലാവധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂട്ടെൽസാറ്റ് കണക്റ്റ് എന്ന യൂറോപ്യൻ ജിസാറ്റ് 30നൊപ്പം അരിയാനെ 5ൽ വിക്ഷേപിച്ചിരുന്നു. അരിയാനെ വിക്ഷേപിക്കുന്ന ഇന്ത്യയുടെ 24ാം ഉപഗ്രമാണ് ജിസാറ്റ്-30..

English summary
GSAT-30 satellite launched succesfully
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X