കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്ആര്‍ഒ മറ്റൊരു ചരിത്ര ദൗത്യത്തിനു ഒരുങ്ങി

  • By Sruthi K M
Google Oneindia Malayalam News

ശ്രീഹരികോട്ട: മനുഷ്യനെ ഇനി ബഹിരാകാശത്തില്‍ എത്തിച്ചിട്ട് മാത്രമേ ഇനി ഐഎസ്ആര്‍ഒ ഉറങ്ങുകയുള്ളൂ. വര്‍ഷങ്ങളായി ഇതിനായുള്ള പരീക്ഷണങ്ങള്‍ നടത്തികൊണ്ടിരിക്കുകയായിരുന്നു ഐഎസ്ആര്‍ഒ. ഒടുവില്‍ മറ്റൊരു ചരിത്ര ദൗത്യത്തിനു ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് ഒരുങ്ങി കഴിഞ്ഞു. മംഗള്‍യാന്‍ വിക്ഷേപണത്തിനു ശേഷം ആണ് പുതിയ പരീക്ഷണത്തിനു ശ്രീഹരികോട്ട സാക്ഷിയാകാന്‍ പോകുന്നത്.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐഎസ്ആര്‍ഒയുടെ പരീക്ഷണ വിക്ഷേപണം ഡിസംബര്‍ 18ന് നടക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. തദ്ദേശീയ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച വാഹനമാണ് അടുത്തതായി വിക്ഷേപിക്കാന്‍ പോകുന്നത്. രാജ്യത്തെ ഏറ്റവും വലിയ വിക്ഷേപണ വാഹനമാണ് ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന്. മനുഷ്യന് ഇനി ധൈര്യമായി ബഹിരാകാശത്തേയ്ക്ക് കുതിച്ചുയരാം.

comparison2

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു.18നു ഭ്രമണപഥത്തില്‍ എത്തി പിന്നീട് കടലില്‍ പതിക്കുന്ന പേടകത്തെ നാവികസേന തിരിച്ചെടുക്കും. തുടര്‍ന്ന് 2016 ആകുന്നതോടെ ജിഎസ്എല്‍വിയുടെ മാര്‍ക്ക് ഡി ഒന്നും മാര്‍ക്ക് ഡി രണ്ടും വിക്ഷേപിക്കും. ഈ വിക്ഷേപണങ്ങളും വിജയം കണ്ടാല്‍ 2020 ഓടെ ഇന്ത്യയ്ക്ക് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനാകുമെന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്.

ഈ വിക്ഷേപണ വാഹനവും വിജയകരമായി ദൈത്യം പൂര്‍ത്തിയാക്കുന്നതോടെ രാജ്യത്തിന് വലിയ നേട്ടമാകും എന്നാണ് വിലയിരുത്തല്‍. 155 കോടി മുടക്കിയാണ് ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് നിര്‍മ്മിച്ചിരിക്കുന്നത്.

English summary
the Indian space research organisation develop gslv mark three launch scheduled for next Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X