മൊബൈലും ടിവിയും മാത്രമല്ല സിമന്റിന് വരെ വില കുറയും: ജിഎസ്ടി കുറയുമ്പോള്‍ സംഭവിക്കുന്നത്
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പുതിയ ജി എസ് ടി നിരക്ക് പരിഷ്കരണം സാധാരണക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നേക്കും. നേരത്തെയുണ്ടായിരുന്ന നാല് സ്ലാബുകളില്‍ നിന്ന് രണ്ട് സ്ലാബുകളായി (5%, 18%) ജി എസ് ടി ഘടന ലളിതമാക്കിയതോടെ, ദൈനംദിന ഉപയോഗ വസ്തുക്കൾ മുതൽ വാഹന ഭാഗങ്ങൾ വരെ വില കുറയും. പരിഷ്കരണം ഉപഭോഗത്തെ സമ്പദ്‌വ്യവസ്ഥയുടെ 'എഞ്ചിൻ' ആക്കി മാറ്റുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.
ജീവിത ചിലവ് കുറയുന്നു
'സർക്കാർ തീരുമാനം ജനങ്ങളിലും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. "ഹെയർ ഓയിൽ, ഷാംപൂ, ടൂത്ത് പേസ്റ്റ്, സോപ്പ് തുടങ്ങിയവയുടെ ജി എസ് ടി 18%ൽ നിന്ന് 5% ആയി കുറഞ്ഞു. ഇത് ഞങ്ങളുടെ മാസ ചെലവിൽ നല്ലൊരു ഭാഗം ലാഭിക്കാന്‍ സാധിക്കാം. വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ എന്നിവയുടെ വിലയും കുറയുന്നതോടെ, ദീപാവലിക്ക് പുതിയ ടിവിയോ മൊബൈലോ വിലക്കുറവില്‍ വാങ്ങിക്കാം.' കൊച്ചി സ്വദേശിനിയായ ലക്ഷ്മി പറയുന്നു.

വീട്ടുപകരണങ്ങള്‍
"ബിസ്കറ്റ് പോലുള്ള ഭക്ഷ്യവസ്തുക്കൾ 5% ജി എസ് ടി സ്ലാബിലേക്ക് മാറിയതോടെ, ഉപഭോഗം വർധിക്കും. ഇത് മധ്യവർഗ കുടുംബങ്ങൾക്ക് കൂടുതൽ ചെലവഴിക്കാനുള്ള അവസരം നൽകും." ബ്രിട്ടാനിയ എംഡി വരുൺ ബെറി പറയുന്നു. "വാഷിംഗ് മെഷീനും മിക്സിയും വാങ്ങാൻ പ്ലാൻ ചെയ്യുകയായിരുന്നു. ജി എസ് ടി കുറഞ്ഞതോടെ വിലയിൽ വലിയ വ്യത്യാസം വരും. വീട്ടുപകരണങ്ങളുടെ ജി എസ് ടി 28%ൽ നിന്ന് 18% ആയോ 5% ആയോ കുറഞ്ഞത്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, വീട്ടുജോലികൾ എളുപ്പമാക്കുന്ന ഉപകരണങ്ങൾ കൂടുതൽ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കും." ഐടി ജീവനക്കാരിയായ സുജാത പറയുന്നു.
വ്യവസായികള്‍ക്കും സഹായകരം
സ്ലാബുകള്‍ വെട്ടിക്കുറച്ചത് നികുതി കണക്കാക്കുന്നതിലും സഹായകരമാകുന്നു. "നാല് സ്ലാബുകൾ ഉണ്ടായിരുന്നപ്പോൾ ഞങ്ങൾക്ക് ഓരോ ഉത്പന്നത്തിന്റെയും നികുതി കണക്കാക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ 5% ഉം 18% ഉം മാത്രമായപ്പോൾ, ഇന്‍പുട്ട് ക്രെഡിറ്റ് കണക്കാക്കലും സപ്ലെ ചെയിന്‍ മാനേജ്മെന്റും എളുപ്പമാകും ചെറുകിട ബിസിനസുകൾക്ക് GST compliance-ന്റെ സങ്കീർണത കുറയുന്നത് വലിയ ആശ്വാസമാണ്" കോഴിക്കോട് നിന്നുള്ള ഒരു ചെറുകിട വ്യവസായി പറയുന്നു.
വാഹന മേഖല
ഗതാഗത-ലോജിസ്റ്റിക്സ് മേഖലയിലും പുതിയ പരിഷ്കരണം അനുകൂലമായി മാറും. അതായത് ടയറുകൾ, ലൂബ്രിക്കന്റുകൾ, സ്പെയർ പാർട്സ് തുടങ്ങിയവയുടെ വില കുറയും. ഈ ഉത്പന്നങ്ങളുടെ ജി എസ് ടി 28%ൽ നിന്ന് 18% ആയോ 5% ആയോ കുറയുന്നത് വാഹന മേഖലയ്ക്ക് വലിയ ആശ്വാസകരമാണ്. വാഹന ആക്സസറികളുടെ വില കുറഞ്ഞാൽ, ഞങ്ങളുടെ വരുമാനത്തിൽ നിന്ന് മെയിന്റയിന്‍സിന് ചെലവഴിക്കുന്ന തുക കുറയും.
ആരോഗ്യ മേഖല
പ്രമേഹ മരുന്നുകളുടെയും ഡയഗ്നോസ്റ്റിക് ടെസ്റ്റുകളുടെയും വില കുറകുറയുന്നതും സാധാരണക്കാർക്ക് ആശ്വാസകരമാണ്. മരുന്നുകൾ, ആശുപത്രി ബില്ലുകൾ, ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ എന്നിവയുടെ ജി എസ് ടി 12%ൽ നിന്നോ 18%ൽ നിന്നോ 5% ആയി കുറഞ്ഞത് ആരോഗ്യ സംരക്ഷണ ചെലവുകൾ കുറയ്ക്കും. എന്നാൽ, ഇൻഷുറൻസ് ജി എസ് ടിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.
നിരക്ക് മാറ്റങ്ങളെക്കുറിച്ച് അറിയേണ്ടത്
നിരക്ക് മാറ്റങ്ങൾ എപ്പോൾ നിലവിൽ വരും?
സിഗരറ്റ്, പുകയില, ബീഡി എന്നിവ ഒഴികെയുള്ള വസ്തുക്കളുടെയും സേവനങ്ങളുടെയും ജി എസ് ടി നിരക്ക് മാറ്റങ്ങൾ 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.
ഗതാഗതത്തിലുള്ള e-way ബില്ലുകൾ റദ്ദാക്കി പുതിയവ ജനറേറ്റ് ചെയ്യേണ്ടതുണ്ടോ?
നിലവിൽ ഗതാഗതത്തിലുള്ള e-way ബില്ലുകൾ അവയുടെ യഥാർത്ഥ കാലാവധി വരെ സാധുതയുള്ളവയായിരിക്കും.
പനീർ, മറ്റ് ചീസുകൾ എന്നിവയ്ക്ക് വ്യത്യസ്ത നികുതി ചികിത്സ എന്തുകൊണ്ട്?
പ്രീ-പാക്കേജ്ഡ്, ലേബൽ ചെയ്ത പനീർ 5% ജി എസ് ടിക്ക് കീഴിലാണ്, ഇത് ചെറുകിട മേഖലയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്ത്യൻ കോട്ടേജ് ചീസിനെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു.
കാർബണേറ്റഡ് ഫ്രൂട്ട് ഡ്രിങ്കുകളുടെ ജി എസ് ടി വർധന എന്തിന്?
മുമ്പ് ഈ ഡ്രിങ്കുകൾക്ക് ജി എസ് ടിക്ക് പുറമെ കോംപണ്‍സേഷന്‍ സെസ് ഉണ്ടായിരുന്നു. സെസ് നീക്കം ചെയ്തതോടെ, മൊത്തം നികുതി ഭാരം സമാനമായി നിലനിർത്താൻ ജി എസ് ടി വർധിപ്പിച്ചു.












Click it and Unblock the Notifications