പാവപ്പെട്ടവന് താങ്ങായി മോദി സര്‍ക്കാര്‍..! ജിഎസ്ടി വിപ്ലവം.! ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലക്കുറവ്!!
ദില്ലി: രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്ന കാര്യങ്ങളാണ് ചരക്കു സേവന നികുതി അഥവാ ജിഎസ്ടി നിലവിൽ വരുന്നതോടെ നടപ്പിലാവുക. ജൂലൈ ഒന്നു മുതല്‍ രാജ്യത്തെ പാവപ്പെട്ടവന് അവശ്യസാധനങ്ങളെല്ലാം വന്‍വിലക്കുറവില്‍ ലഭിക്കും. ജിഎസ്ടി നടപ്പാകുന്നതോടെ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ ഉള്ള അവശ്യസാധനങ്ങള്‍ക്ക് വിലകുറയുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണമാണ് രാജ്യത്തെ കാത്തിരിക്കുന്നത്.

ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുന്‍പ് പലനികുതികള്‍ കൊടുക്കുന്നത് ഒഴിവാക്കുക എന്നതാണ് ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഉത്പന്നങ്ങള്‍ക്ക് ഒറ്റ നികുതി മാത്രമേ ഈടാക്കൂ എന്നതാണ് ജിസ്ടിയുടെ പ്രത്യേകത.

ശ്രീനഗറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ 1211 ഉത്പന്നങ്ങളുടെ നികുതി നിശ്ചയിച്ചു. ഇവയില്‍ ഭൂരിപക്ഷവും 18 ശതമാനം നികുതിയില്‍ താഴെ വരുന്നവയാണ്. ജിഎസ്ടി നിശ്ചയിച്ച 81 ശതമാനം ഉത്പന്നങ്ങളുടേയും നികുതി 18 ശതമാനമോ അതില്‍ താഴെയോ ആണ്.

ഭക്ഷ്യധാന്യങ്ങളായ അരി, ഗോതമ്പ് എന്നിവയെ ജിഎസിടിയില്‍ നിന്നും ഒഴിവാക്കുന്നതോടെ ഇവ സാധാരണക്കാരന് കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. നിലവില്‍ രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് മേല്‍ വാറ്റ് ചുമത്തിയിട്ടുണ്ട്. പാല്, തൈര് എന്നിവയേയും നികുതിയില്‍ നിന്നും ഒഴിവാക്കും.

ജിഎസ്ടി നിലവില്‍ വരുന്നതോടെ മധുരപലഹാരങ്ങള്‍ക്ക് 5 ശതമാനം നികുതി മാത്രമേ ചുമത്തുകയുള്ളൂ. ദൈനംദിന ജീവിതത്തിലെ അവശ്യസാധനങ്ങളായ പഞ്ചസാര, തേയില, കാപ്പിപ്പൊടി എന്നിവയുടെ നികുതിയും 5 ശതമാനമായി കുറച്ചിട്ടുണ്ട്. ടൂത്ത് പേസ്റ്റ്, സോപ്പ്, തലമുടിയില്‍ ഉപയോഗിക്കുന്ന എണ്ണ എന്നിവയുടെ നികുതി 28ല്‍ നിന്നും 18 ആക്കി കുറച്ചു. ഇതോടെ ഇവയും കുറഞ്ഞ വിലയില്‍ ലഭ്യമായിത്തുടങ്ങും.

ജിഎസ്ടിയുടെ പരിധിയില്‍ വരുന്ന സേവനങ്ങളുടെ നികുതി നിശ്ചയിക്കുന്നതേ ഉള്ളൂ. 7 ശതമാനത്തോളം ഉത്പന്നങ്ങളെ നികുതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 14 ശതമാനം ഉത്പന്നങ്ങള്‍ക്കാണ് ഏറ്റവും കുറഞ്ഞ നികുതി നിരക്കായ 5 ശതമാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും കൂടിയ നികുതി നിരക്കായ 28 ശതമാനത്തിന്റെ പട്ടികയില്‍ കാര്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. എസി, റെഫ്രിജറേറ്റര്‍ എന്നിവയ്ക്കും നികുതി കൂടും. അതേസമയം ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വില കുറയും.

രാജ്യത്ത് ജിഎസ്ടി നടപ്പാക്കുന്നതോടെ ജിഡിപിയില്‍ വന്‍കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ നികുതി നിരക്ക് വരുന്നതോടെ ഉപഭോക്താക്കള്‍ക്കും വാണിജ്യ-വ്യവസായ മേഖലയ്ക്കും ദീര്‍ഘകാല സാമ്പത്തിക നേട്ടമാണ് ഉണ്ടാവുക.

-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ








Click it and Unblock the Notifications